''കോണ്‍ഗ്രസ് ശക്തമായി കൂടെ നില്‍ക്കുന്നിടത്തോളം കാലം താനും ധൈര്യവാൻ'' പി. ചിദംബരം

ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ പിടിയിലായി ജയിലിൽ കഴിയുന്ന പി.ചിദംബരത്തിൻറെ പ്രതികരണം. കോണ്‍ഗ്രസ് പാര്‍ട്ടി തൻറെ കൂടെയുണ്ടന്നും അവർ കൂടെയുള്ളിടത്തോളം കാലം തനിക്ക് ഭയമില്ലെന്നുമാണ് ചിദംബരം പ്രതിക്കരിച്ചത്. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും രാവിലെ തിഹാര്‍ ജയിലിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.
മാത്രമല്ല ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരവും തിഹാര്‍ ജയിലിലെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ചിദംബരത്തിന്റെ പ്രതികരണം. കോണ്‍ഗ്രസ് ശക്തമായി കൂടെ നില്‍ക്കുന്നിടത്തോളം കാലം താനും ധൈര്യവാനായിരിക്കുമെന്ന് ജയിലില്‍ കിഴയുന്ന ചിദംബരത്തിന് വേണ്ടി കുടുംബം ട്വീറ്റ് ചെയ്തത്.
https://www.facebook.com/Malayalivartha


























