മോദിക്കായൊരുങ്ങുന്നു ‘നമോ താലിയും, നമോ മിത്തായിയും

അമേരിക്കയിലെത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് രുചിക്കൂട്ടൊരുക്കി കിരൺ വർമ. നരേന്ദ്ര മോദിക്കു യുഎസിൽ കഴിക്കാൻ നമോ താലിയും നമോ മിത്തായിയും (മധുരം) പ്രത്യേകം ഒരുക്കുകയാണ്. ഹൂസ്റ്റണിലെ കിരൺസ് റസ്റ്ററന്റ് ഉടമ കിരൺ വർമയാണ് വിഭവങ്ങൾ തയ്യാറാക്കുന്നത്. യുഎൻ പൊതു സഭാ സമ്മേളനത്തിനു മുൻപ് തന്നെ പ്രധാനമന്ത്രി താമസിക്കുന്ന ഹോട്ടലിൽ എത്തും.
മേത്തി തെപ്‌ല, സമോസ, കചോരി തുടങ്ങിയവയും മോദിക്ക് ഇഷ്ടമുള്ള വിവിധയിനം ചട്നികളും തയാറാക്കിയിട്ടുണ്ട്. ഒപ്പം മധുരത്തിനു ഗുലാബ് ജാമുൻ, റസ്മലൈ, ഗാജർ ഹൽവ തുടങ്ങിയവയും തയ്യാറാക്കി കഴിഞ്ഞു. നെയ്യിലാണ് നമോ താലിയും നമോ മിത്തായിയും ഒരുക്കിയത്. ഹൗഡി മോദി ചടങ്ങിൽ പങ്കെടുത്ത അദ്ദേഹത്തിന് വൻ സ്വീകരണം കിട്ടിയിരുന്നു.
https://www.facebook.com/Malayalivartha


























