വിവാദ ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ ഹര്‍ജി ജോധ്പൂര്‍ ഹൈക്കോടതി തള്ളി

വിവാദ ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ ഹര്‍ജി തള്ളി ജോധ്പൂര്‍ ഹൈക്കോടതി. മാനഭംഗക്കേസില്‍ ലഭിച്ച ജീവപര്യന്തം ശിക്ഷയ്ക്കതിരെ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.കുറ്റകൃത്യം നടക്കുമ്പോൾ ഇരയായ പെണ്‍കുട്ടിക്ക് 18 വയസ് ഇല്ലായിരുന്നുവെന്ന് വിചാരണ കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആശാറാമിന്റെ ഹര്‍ജി തള്ളിയത്.
തുടര്‍ന്ന് ജസ്റ്റീസുമാരായ സന്ദീപ് മേഹ്ത, വിനീത് കുമാര്‍ മാത്തൂര്‍ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് കേസില്‍ വാദം കേള്‍ക്കാന്‍ ഓഗസ്റ്റ് 20ലേക്ക് മാറ്റി. 2013 ഓഗസ്റ്റ് 20-നാണ് ആശാറാം ബാപ്പു ലൈംഗികമായി പീഡിപ്പിച്ചെന്നു കാണിച്ച് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. നിലവില്‍ കേസില്‍ ആശാറാം ബാപ്പു ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.
https://www.facebook.com/Malayalivartha


























