'ഐറ്റം' എന്ന് വിളിച്ച് കടന്നു കളഞ്ഞ യുവാവിന് ആ രാത്രി തന്നെ യുവതി പണി കൊടുത്തു ; സംഭവം ഇങ്ങനെ

രാത്രിയിൽ യാത്ര ചെയ്യുന്ന യുവതികൾ ഒരുപാടുണ്ട്. അവർ നേരിടുന്ന ശല്യപ്പെടുത്തലുകളും പരിഹാസങ്ങളും ഒട്ടും കുറവല്ല. പലപ്പോഴും പലതും ഓർത്ത് പലരും മറുപടിയൊന്നും പറയാതെ മടങ്ങി പോകാറാണ് പതിവ്. എന്നാൽ ഇതാ രാത്രിയിൽ തന്നെ അസഭ്യം പറഞ്ഞ യുവാവിന് ചുട്ട മറുപടി കൊടുത്തിരിക്കുകയാണ് യുവതി.
എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥയായ സ്ത്രീയെ പിന്തുടർന്നു മാത്രമല്ല അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും ശല്യപ്പെടുത്തുകയും ചെയ്ത യുവാവിനെ ബന്ധുക്കൾക്കൊപ്പം കൈയോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പ്രതി ഇപ്പോൾ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ദിനേഷ് യാദവ് (26 )എന്ന യുവാവിനെയാണ് കുടുക്കിയത്. രാജേന്ദ്ര പ്രസാദ് നഗറില്‍ വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു നടന്നത്.
രാത്രി ജോലി കഴിഞ്ഞ് ബസ് സ്റ്റോപ്പിലേക്ക് നടന്ന ഉദ്യോഗസ്ഥയെ അശ്ലീല പരാമര്‍ശങ്ങള്‍ പറയുകയും ‘ഐറ്റം’ എന്നു വിളിക്കുകയും ചെയ്തു. എന്നാൽ ഇയാൾ അറിയാതെ ഇയാളെ പിന്തുടരുകയും താമസസ്ഥലം അറിഞ്ഞ ശേഷം വീട്ടുകാരെ അറിയിക്കുകയും ചെയ്തു. ബന്ധുക്കള്‍ എത്തി ഇയാളെ പിടിച്ച് പോലീസില്‍ കൊടുത്തു. ദിനേഷിനെതിരെ ഐപിസി 354 (എ), 509 വകുപ്പുകള്‍ പ്രകാരം കേസ് എടുത്തു.
https://www.facebook.com/Malayalivartha


























