ഫെമിനിസം നശിക്കാൻ പിശാചിനി മുക്തിപൂജ; ഫെമിനിസവും മീടുവും അവസാനിപ്പിച്ച് ഇന്ത്യന്‍ കുടുംബങ്ങളെ രക്ഷിക്കാനായി പിശാചിനിമുക്തി പൂജ നടത്തി പുരുഷ സംഘടന

ഇന്ത്യയില്‍ ഫെമിനിസം ഇല്ലാതാക്കാനായി പുരുഷ സംഘടനയുടെ പിശാചിനിമുക്തി പൂജ. കര്‍ണാടക ആസ്ഥാനമായി പ്രവൃത്തിക്കുന്ന സേവ് ഇന്ത്യന്‍ ഫാമിലി എന്ന പുരുഷ സംഘടനയാണ് ഈ മാസം 22ന് ഫെമിനിസം നശിക്കാനായി പിശാചിനിമുക്തി പൂജ നടത്തിയത്.
പിശാചിനി മുക്തിപൂജയുടെ നോട്ടീസുകളും ബ്രോഷറുകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഫെമിനിസവും മീടുവും അവസാനിപ്പിച്ച് ഇന്ത്യന്‍ കുടുംബങ്ങളെ രക്ഷിക്കാനാണ് പിശാചിനിമുക്തി പൂജനടത്തുന്നതെന്നാണ് നോട്ടീസില്‍ പറയുന്നത്. മീടുവിനെ ഡിജിറ്റല്‍ ആള്‍ക്കൂട്ട ആക്രമണമെന്നാണ് സംഘടന വിശേഷിപ്പിച്ചിരിക്കുന്നത്.
ഫെമിനിസം ഇന്ത്യയെ ബാധിച്ച കാന്‍സര്‍ആണെന്നാണ് സേവ് ഇന്ത്യന്‍ ഫാമിലി എന്ന പുരുഷ സംഘടന പറയുന്നത്. അത്കൊണ്ടുതന്നെ ഇത് അവസാനിക്കേണ്ടതെന്നുമാണ് പൂജ നടത്തിയവര്‍ പറയുന്നത്. സ്ത്രീധനനിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിലൂടെ പുരുഷന്മാരെ ശിക്ഷിക്കുന്നതിനെതിരെയാണ് സംഘടന ആരംഭിച്ചത്. വ്യാജ ഗാര്‍ഹിക പീഡനം, വ്യാജ ബലാത്സംഗം, സ്ത്രീധന കേസുകള്‍ എന്നിവയ്‌ക്കെതിരെയാണ് സംഘടനയുടെ പോരാട്ടം എന്നാണ് അവകാശവാദം. കുടുംബവ്യവസ്ഥയുടെ സ്വയംസംരക്ഷകരെന്നാണ് ഇവര്‍ സ്വയം വിശേഷിപ്പിക്കുന്നത്.
വ്യാജ ഗാര്‍ഹിക പീഡനം, വ്യാജ ബലാത്സംഗം, സ്ത്രീധന കേസുകള്‍ എന്നിവയ്‌ക്കെതിരെയാണ് സംഘടനയുടെ പോരാട്ടം. #MeToo പ്രസ്ഥാനത്തെ ''ഡിജിറ്റല്‍ മോബ് ലിഞ്ചിങ് ഉപകരണം'' എന്ന് വിളിക്കുന്ന ഈ സംഘടനയുടെ വെബ്സൈറ്റ് ബലാത്സംഗം, പീഡനം എന്നീ കുറ്റകൃത്യങ്ങള്‍ ആരോപിക്കപ്പെടുന്ന പുരുഷന്മാരെ പ്രതിരോധിക്കുന്ന വാര്‍ത്താ ക്ലിപ്പിംഗുകള്‍ കൊണ്ട് നിറഞ്ഞതാണ്. ഇതിന് മുമ്പും സംഘടന ഇത്തരത്തിലുള്ള പിശാചിനി മുക്തി പൂജ നടത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു സംഘടനയുടെ നേതൃത്വത്തില്‍ ആദ്യത്തെ പിശാചിനി മുക്തി പൂജ നടന്നത്.
https://www.facebook.com/Malayalivartha