ഇന്ത്യന്‍ സൈന്യത്തിന്റെ ഹെലിക്കോപ്റ്റര്‍ തകര്‍ന്നുവീണു
ഇന്ത്യന്‍ സൈന്യത്തിന്റെ ഹെലിക്കോപ്റ്റര്‍ ഭൂട്ടാനില്‍ തകര്‍ന്നുവീണു. ഹെലിക്കോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാര്‍ മരിച്ചു. ഇന്ത്യന്‍ സൈന്യത്തിലെ പൈലറ്റ് ലഫ്. കേണല്‍ രജനീഷ് പാര്‍മറും അദ്ദേഹം പരിശീലിപ്പിച്ചിരുന്ന ഭൂട്ടാന് സൈന്യത്തിലെ പൈലറ്റുമാണ് മരിച്ചത്. ഇന്ത്യന്‍ മിലിട്ടറി ട്രെയിനിങ് ടീമിന്റെ ചീറ്റാ ഹെലിക്കോപ്റ്ററാണ് തകര്‍ന്നു വീണത്. അരുണാചല്‍ പ്രദേശില്‍നിന്ന് ഭൂട്ടാനിലേക്കു പോയ ഹെലിക്കോപ്റ്റര്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയ്ക്കാണ് തകര്‍ന്നു വീണതെന്നാണ് റിപ്പോര്‍ട്ട്. രണ്ട് പൈലറ്റുമാര്‍ മാത്രമാണ് ഈ സമയം ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha