രാജ്യതലസ്ഥാനം ഇന്ന് പോളിംഗ് ബൂത്തിലേക്ക്, ഭരണം തിരിച്ച് പിടിക്കാന്‍ ആംആദ്മി, പോരാട്ടത്തിന് ബിജെപി, നില മെച്ചപ്പെടുത്താന്‍ കോണ്‍ഗ്രസ്

ഡല്‍ഹിയിലെ ജനങ്ങള്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. നിയമസഭയിലെ 70 സീറ്റുകളിലേക്കും ഇന്ന് പോളിംഗ് നടക്കും. 1.33 കോടിയോളം പേരാണ് വോട്ടര്‍മാരാണ് ഇന്ന് പോളിംഗിലൂടെ ഡല്‍ഹി ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത്. 673 സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്.
ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ കിരണ്‍ ബേദി കൃഷ്ണനഗര്‍ മണ്ഡലത്തിലും ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കേജ്‌രിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തിലുമാണ് ജനവിധി തേടുന്നത്. സദര്‍ ബസാര്‍ മണ്ഡലത്തിലാണ് കോണ്‍ഗ്രസിന്റെ പോരാളിയായ അജയ് മാക്കന്‍ മത്സരിക്കുന്നത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മ്മിഷ്ഠാ മുഖര്‍ജി ഗ്രേറ്റര്‍ കൈലാഷ് മണ്ഡലത്തില്‍ ജനവിധി തേടുന്നുണ്ട്. 18 പേരുമായി ബുരാരി മണ്ഡലമാണ് സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തില്‍ മുന്നില്‍. അംബേദ്കര്‍ നഗര്‍ മണ്ഡലത്തില്‍ നാല് സ്ഥാനാര്‍ത്ഥികളേയുള്ളു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയശേഷം അധികാരം വിട്ടൊഴിഞ്ഞ കേജ്‌രിവാളിന് ഇത് ജീവന്‍ മരണ പോരാട്ടമാണ്. മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.എം, ഐക്യ ജനതാദള്‍ ഉള്‍പ്പെടെയുള്ള കക്ഷികളുടെ പിന്തുണ ആം ആദ്മിക്ക് ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. 15 വര്‍ഷം ഡല്‍ഹി ഭരിച്ചശേഷം തകര്‍ന്ന് തരിപ്പണമായി ഇപ്പോള്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന കോണ്‍ഗ്രസും നില മെച്ചപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ്. രാഹുല്‍ ഗാന്ധിയെ മുന്‍നിറുത്തി ശക്തമായ പ്രചാരണമാണ് കോണ്‍ഗ്രസും അഴിച്ചുവിട്ടത്.
എന്നാല്‍ ബിജെപി തങ്ങളുടെ നില അത്ര പന്തിയല്ലെന്ന് മനസിലാക്കി കഴിഞ്ഞിട്ടുണ്ട്. അത് കൊണ്ടാണ്് ഡല്‍ഹി തിരഞ്ഞെടുപ്പ് കേന്ദ്ര സര്‍ക്കാരിന്റെ ഭരണവിലയിരുത്തലായിരിക്കുമെന്ന വാദം പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, അരുണ്‍ ജെയ്റ്റ്‌ലി എന്നിവര്‍ തള്ളിക്കളഞ്ഞത്. 16 വര്‍ഷമായി ഡല്‍ഹിയില്‍ പ്രതിപക്ഷത്തിരിക്കുന്ന ബി.ജെ.പി സകല ശക്തിയുമെടുത്താണ് പ്രചാരണത്തിനിറങ്ങിയത്. അതുകൊണ്ടാണ് കേജ്‌രിവാളിനെ നേരിടാന്‍ ബി.ജെ.പി അദ്ദേഹത്തിന്റെ മുന്‍ സഹപ്രവര്‍ത്തക കിരണ്‍ ബേദിയെത്തന്നെ രംഗത്തിറിക്കിയത്. പക്ഷേ ഇത് പാര്‍ട്ടിയ്ക്കുള്ളില്‍ അഭിപ്രായ വ്യത്യാസത്തിനിടയാക്കിയിട്ടുണ്ട്. ആകെയുള്ള 12177 പോളിംഗ് സ്‌റ്റേഷനുകളില്‍ 714 എണ്ണം പ്രശ്‌നബാധിത ബൂത്തുകളായി കണ്ടെത്തിയിട്ടുണ്ട്. ഇവിടെ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























