ഡല്‍ഹിയില്‍ ഭേദപ്പെട്ട പോളിങ്: രാജ്യതലസ്ഥാനം ആര് ഭരിക്കുമെന്ന് ചൊവ്വാഴ്ച അറിയാം

ഡല്‍ഹിയില്‍ ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ 70 മണ്ഡലങ്ങളിലും ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തി. 12 മണിവരെ 25 % പേര്‍ പോളിങ് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. സ്ഥാനാര്‍ത്ഥികള്‍ എല്ലാവരും രാവിലെ തന്നെ വോട്ടുചെയ്യാനെത്തി.
ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥികളായ അരവിന്ദ് കേജ്‌രിവാളും, കിരണ്‍ ബേദിയും അജയ് മാക്കനും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. എല്ലാ യുവാക്കളും വോട്ടവകാശം വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ ആഹ്വാനം ചെയ്തു. അതിനിടെ ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കില്ലെന്ന് കോണ്‍ഗ്രസ് പൂര്‍ണമായി വ്യക്തമാക്കി.
എന്നാല്‍ ഇപ്പോഴും വിജയം ആര്‍ക്കൊപ്പമാണെന്ന് പറയാറായിട്ടില്ല. ആം ആദ്മിയും ബിജെപിയും വിജയിക്കുമെന്ന ഉറച്ചവിശ്വാസത്തിലാണ് ഇപ്പോള്‍. കോണ്‍ഗ്രസ് വീണ്ടും നഷ്‌പ്പെട്ട തിളക്കം വീണ്ടെടുക്കുമെന്ന് തന്നെയാണ് കരുതുന്നത്.
ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദി തെക്കന്‍ ഡല്‍ഹിയിലിലെ മാളവ്യ നഗര്‍ മണ്ഡലത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. ഇന്ത്യയുടെ പുരോഗതിയ്ക്കും വികസനത്തിനും നേട്ടമുണ്ടാക്കാന്‍ ബിജെപി സര്‍ക്കാരിനെ വിജയിപ്പിക്കണമെന്ന് കിരണ്‍ ബേദി ആഹ്വാനം ചെയ്തു. പ്രാദേശിക നേതാക്കള്‍ക്കൊപ്പം കാറിനു മുകളില്‍ കയറി വോട്ടര്‍മാരെ അഭിവാദ്യം ചെയ്ത ശേഷം കിരണ്‍ ബേദി മല്‍സരിക്കുന്ന മണ്ഡലമായ കൃഷ്ണനഗറിലേക്ക് പോവുകയാണ് ചെയ്തതു.
സ്വന്തം മണ്ഡലമായ ന്യൂഡല്‍ഹിയിലെ ബിഎല്‍ദത്തു കോളനിയിലായിരുന്നു അരവിന്ദ് കേജ്‌രിവാള്‍ വോട്ട് രേഖപ്പെടുത്തിയത്. അഴിമതിയിലും വിലക്കയറ്റത്തില്‍ നിന്നും രക്ഷപ്പെടുന്നതിനായി ഡല്‍ഹിയിലെ ഓരോ ജനങ്ങളും വോട്ടുചെയ്യണമെന്ന് കെജരിവാള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രജൗറി ഗാര്‍ഡനില്‍ വോട്ടു ചെയ്ത കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി അജയ് മാക്കന്‍ അധികാരത്തിലെത്തിയാല്‍ മികച്ച ഭരണം കാഴ്ച വയ്ക്കുമെന്ന് വാഗ്ദാനം നല്‍കി.
കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, ഷീല ദീക്ഷിത്, ഡല്‍ഹി ബിജെപി അധ്യക്ഷന്‍ സതീഷ് ഉപാധ്യായ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി എന്നിവര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. യുവജനങ്ങള്‍ ബൂത്തിലെത്തി ഡല്‍ഹി തിരഞ്ഞെടുപ്പിന്റെ പോളിങ് ശതമാനം റെക്കോര്‍ഡിലെത്തിക്കണമെന്ന് നരേന്ദ്രമോദി ആഹ്വാനം ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























