ബീഹാറില്‍ രാഷ്ടീയ പ്രതിസന്ധി രൂക്ഷം, ജിതിന്‍ റാം മഞ്ജിയെ പുറത്താക്കി നിതീഷ് കുമാറിനെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു

ബീഹാറില്‍ രാഷ്ടീയ പ്രതിസന്ധി രൂക്ഷം. മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജിയെ പുറത്താക്കി നിതീഷ് കുമാറിനെ നിയമസഭാ കക്ഷി നേതാവായി ജെ.ഡി(യു) തിരഞ്ഞെടുത്തു. വൈകിട്ട് ചേര്‍ന്ന എം.എല്‍.എമാരുടെ യോഗമാണ് മുന്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ നേതാവായി തിരഞ്ഞെടുത്തത്. 111 എം.എല്‍.എമാരില്‍ 97 പേരും യോഗത്തില്‍ പങ്കെടുത്തു. അതേസമയം നിയമസഭാകക്ഷി യോഗം ഭരണഘടനാവിരുദ്ധമാണെന്ന് മഞ്ജി ആരോപിച്ചു.
നേരത്തെ, നിയമസഭ പിരിച്ചുവിടാന്‍ ഗവര്‍ണറോട് മഞ്ജി ശുപാര്‍ശ ചെയ്തിരുന്നു, എന്നാല്‍ ഈ തീരുമാനത്തെ 28 അംഗ മന്ത്രിസഭയിലെ 21 പേരും എതിര്‍ത്തു. നിയമസഭ പിരിച്ചുവിടുന്ന കാര്യത്തില്‍ ഗവര്‍ണറുടെ തീരുമാനമാവും നിര്‍ണായകമാവുക. അതേസമയം മന്ത്രിസഭയിലെ നിതീല്‍ അനുകൂലികളായ രാജീവ് രഞ്ജന്‍ സിംഗ് ലല്ലന്‍, പി.കെ.ഷാഹി എന്നിവരെ പുറത്താക്കണമെന്ന മഞ്ജിയുടെ ആവശ്യം ഗവര്‍ണര്‍ അംഗീകരിച്ചിട്ടുണ്ട്. മഞ്ജിയെ എതിര്‍ക്കുന്ന മന്ത്രിമാര്‍ രാഷ്ട്രപതിക്ക് പരാതി നല്‍കിയിട്ടുണ്ട്.
രാവിലെ നിതീഷിന്റെ വീട്ടിലെത്തിയ മഞ്ജി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുകയും മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ മഞ്ജി സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ ജഐക്യജനതാദളിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞത്. 40 സീറ്റില്‍ രണ്ടെണ്ണം മാത്രമാണ് ജെ.ഡി(യു)വിന് നേടാനായത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മേയ് 17ന് മഞ്ജി ബിഹാര്‍ മുഖ്യമന്ത്രിയായി.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തെത്തുടര്‍ന്നാണു നിതീഷ് രാജിവച്ചു വിശ്വസ്തനായ മാഞ്ചിയെ മുഖ്യമന്ത്രിയാക്കിയത്. എന്നാല്‍, മാഞ്ചി ഭരണത്തില്‍ പിടിമുറുക്കിയതോടെ ഇരുവരും തമ്മില്‍ കടുത്ത ഭിന്നത ഉടലെടുക്കുകയായിരുന്നു.
ആകെ 243 അംഗങ്ങളുള്ള നിയമസഭയില്‍ ജെഡിയുവിനു 111 അംഗങ്ങളാണുള്ളത്. ബിജെപി - 87, ആര്‍ജെഡി - 24, കോണ്‍ഗ്രസ് - അഞ്ച്, സിപിഐ - ഒന്ന്, സ്വതന്ത്രര്‍ - അഞ്ച് എന്നിങ്ങനെയാണു കക്ഷിനില. പത്ത് അംഗങ്ങളുടെ ഒഴിവുള്ളതിനാല്‍ നിലവിലുള്ള അംഗസംഖ്യ 233. ഭൂരിപക്ഷത്തിനു വേണ്ടതു 117 പേരുടെ പിന്തുണ. ആര്‍ജെഡിയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണയോടെയാണു ജെഡിയു സര്‍ക്കാര്‍ നിലനില്‍ക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























