പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെയും രണ്ടാം അനൗദ്യോഗിക ഉച്ചകോടിക്കൊരുങ്ങി ചെന്നൈ നഗരം... അതിര്‍ത്തി സുരക്ഷ, കശ്മീര്‍ വിഷയം ഭീകരവാദവും ചര്‍ച്ചയാകുമെന്ന് പ്രതീക്ഷ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെയും രണ്ടാം അനൗദ്യോഗിക ഉച്ചകോടിക്കൊരുങ്ങി ചെന്നൈ നഗരം. നാലു വ്യത്യസ്ത യോഗങ്ങളിലായി ചുരുങ്ങിയത് അഞ്ച് മണിക്കൂറിലധികം ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുമെന്നാണു വിവരം. ചൈനയിലെ വുഹാനില്‍ നടന്ന ഇന്ത്യ ചൈന അനൗദ്യോഗിക ഉച്ചകോടിയുടെ രണ്ടാം പതിപ്പിനാണ് മഹാബലിപുരം ആതിഥ്യം വഹിക്കുന്നത്.
വ്യാപാര മേഖലയില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഉണ്ടായേക്കും. അതിര്‍ത്തി സുരക്ഷ, കശ്മീര്‍ വിഷയം ഭീകരവാദവും ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷ. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിങ്ങ് ചെന്നൈയിലെത്തും. ശനിയാഴ്ച രാവിലെ പത്ത് മണിക്ക് മഹാബലിപ്പുരത്തെ റിസോര്‍ട്ടിലാണ് നാല്‍പത് മിനിറ്റോളം നീളുന്ന സൗഹൃദ സംഭാഷണം.
നയതന്ത്ര പ്രതിനിധികളും വ്യവസായികളുമടങ്ങുന്ന സംഘം രണ്ട് ദിവസം പൈതൃകനഗരിയിലുണ്ടാകും.റോഡുകളെല്ലാം മുഖം മിനുക്കി കഴിഞ്ഞു. യുനസ്‌കോയുടെ പൈതൃകപട്ടികയിലുള്ള സ്ഥലങ്ങളിലെല്ലാം അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്ന തിരക്കിലാണ്. ചൈനയില്‍ നിന്നുള്ള സുരക്ഷ സംഘം കഴിഞ്ഞ ദിവസം മഹാബലിപുരത്തെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി.
https://www.facebook.com/Malayalivartha