സുനിതാ കൃഷ്ണന്റെ കാര്‍ ആക്രമിച്ച സംഭവം: പ്രതികള്‍ക്കെതിരെ അന്വേഷണം ശക്തമാക്കി

രണ്ട് പെണ്‍കുട്ടികളെ ആറുപേര്‍ ചേര്‍ന്നു കൂട്ടമാനഭംഗത്തിന് ഇരയാക്കിയതിന്റെ വീഡിയോകള്‍ യൂട്യൂബിലൂടെ പുറത്തുവിട്ട പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ഡോ. സുനിതാ കൃഷ്ണന്റെ വാഹനത്തിനു നേരെ ആക്രമണം നടത്തിയവര്‍ക്കായി പോലീസ് അന്വേഷണം ശക്തമാക്കി. ടെലിവിഷന്‍ ചാനലിലൂടെ പുറത്തുവിട്ടിരിക്കുന്ന പ്രതികളുടെ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ശക്തമാക്കിയതായി ഹൈദരാബാദ് സിറ്റി പോലീസ് കമ്മീഷണര്‍ എം. മഹേന്ദ്ര റെഡ്ഡി പറഞ്ഞു.
സംഭവം നടന്ന് ആറു മാസത്തിനു ശേഷവും പ്രതികളെ പിടികൂടാതിരുന്ന സാഹചര്യത്തിലാണു വീഡിയോകള്‍ പുറത്തുവിട്ടതെന്ന് സുനിത പറഞ്ഞു. കുറ്റവാളികളെ പിടികൂടാനായി ഫേസ്ബുക്കില്‍ \'ഷെയിം ദി റേപ്പിസ്റ്റ്\' എന്ന പേജ് ആരംഭിക്കുകയും ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























