ആം ആദ്മി പാര്‍ട്ടി തെരെഞ്ഞടുപ്പ് കമ്മീഷന് പരാതി നല്കി: വോട്ടെടുപ്പ് മന്ദഗതിയിലാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് എഎപി

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് മന്ദഗതിയിലാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. പോളിംഗ് ശതമാനം കുറയ്ക്കാന്‍ വേണ്ടിയാണ് ചിലര്‍ വോട്ടെടുപ്പ് മന്ദഗതിയിലാക്കുന്നതെന്നാണ് പരാതി. ഇക്കാര്യം പരിശോധിക്കാന്‍ എല്ലാ ബൂത്തുകളിലും പ്രത്യേക സംഘത്തെ ഉടന്‍ നിയോഗിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ എഎപിയെ പിന്തുണയ്ക്കുമെന്ന് തന്നെയാണ് കെജ്‌രിവാളും സംഘവും വിശ്വാസിക്കുന്നത്. അത് കൂടാതെ ഇന്നലെയും ബിജെപിയ്‌ക്കെതിരെ ആം ആദ്മി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. വോട്ട് കൂടുതല്‍ നേടുന്നതിനായും ജനശ്രദ്ധ പിടിച്ച് പറ്റുന്നതിനും ബിജെപി നിയമവിരുദ്ധമായി പരസ്യനല്‍കി എന്നതിനെ പ്രതിഷേധിച്ചാണ് എഎപി പ്രവര്‍ത്തകര്‍ മുന്നോട്ട് വന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























