49 അല്ല എന്തിനും തയ്യാറായി 180 പേർ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയ കാരണത്താൽ പ്രമുഖർക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്ത നടപടിക്കെതിരെ പ്രധാനമന്ത്രിക്ക് തുറന്ന കത്തുമായി പ്രമുഖര്‍

പ്രധാനമന്ത്രിക്ക് കത്തെഴുതിയതിനെ എങ്ങനെ രാജ്യദ്രോഹക്കുറ്റമെന്ന് വിളിക്കാന്‍ സാധിക്കും? എന്ന ചോദ്യം രാജ്യത്തെങ്ങും അലയടിക്കുകയാണ്. രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തുറന്ന കത്തെഴുതിയ 49 പ്രമുഖര്‍ക്കെതിരെ കേസെടുത്ത നടപടിയില്‍ സാംസ്‌കാരിക ലോകത്ത് പ്രതിഷേധം ഓരോ ദിവസവും ശക്തമായികൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയ കാരണത്താൽ പ്രമുഖർക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്ത നടപടിക്കെതിരെ പ്രധാനമന്ത്രിക്ക് തുറന്ന കത്തുമായി പ്രമുഖര്‍ വീണ്ടും രംഗത്തെത്തുമ്പോൾ വിഷയത്തിന്റെ ഗൗരവം ഏറി വരുകയാണ്.
ബോളിബുഡ് നടന്‍ നസറുദ്ദീന്‍ ഷാ, ചരിത്രകാരി റോമില ഥാപ്പര്‍ എന്നിവരുള്‍പ്പെടെ 180 പേരാണ് വിഷയത്തില്‍ രംഗത്ത് വന്നിരിക്കുന്നത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് രാജ്യത്ത് ആള്‍കൂട്ട കൊലപാതകങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള 49 പ്രമുഖര്‍ പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയത്. ജൂലൈയിലായിരുന്നു ഇവര്‍ കത്തെഴുതിയത്. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു, വര്‍ഗീയത വളര്‍ത്താന്‍ ശ്രമിച്ചു, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങളെ വിലയിടിച്ചു കാണിക്കാന്‍ ശ്രമിച്ചു തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ബീഹാര്‍ പൊലീസാണ് ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ഇതിനെതിരെ രാജ്യത്ത് പ്രതിഷേധം നിലനില്‍ക്കുന്ന വേളയിലാണ്, കൂടുതല്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പൊലീസ് നടപടിക്ക് എതിരെ പ്രതിഷേധവുമായി രംഗത്തുവന്നത്.
കഴിഞ്ഞ ദിവസമാണ് 180 ഓളം വരുന്ന സാംസ്‌കാരിക പ്രവര്‍ത്തകര്‍ കത്ത് എഴുതിയത്. കേസെടുത്ത 49 സാംസ്‌കാരിക പ്രവര്‍ത്തകര്‍ അവരുടെ കടമ മാത്രമാണ് നിര്‍വഹിച്ചത്. രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ ആശങ്ക അറിയിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. അതിനെ ഏങ്ങനെയാണ് രാജ്യദ്രോഹക്കുറ്റമായി കാണാന്‍ കഴിയുക എന്ന് പുതിയ കത്തില്‍ ഇവര്‍ ചോദിക്കുന്നു.
കോടതികളെ ദുരുപയോഗിച്ച് പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കാനുളള ശ്രമമാണോ ഇതെന്നും കത്തില്‍ ചോദിക്കുന്നു. അശോക് വാജ്‌പേയി, ജെറി പിന്റോ,ഇറാ ഭാസ്‌കര്‍, ജീത്ത് തയ്യില്‍, ഷംസുല്‍ ഇസ്ലാം, ടി എം കൃഷ്ണ തുടങ്ങിയവരും കത്തില്‍ ഒപ്പിട്ടിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ ഈ പ്രതിഷേധം ഏറ്റെടുക്കണമെന്ന ആഗ്രഹമാണ് ഈ കത്തിന് പിന്നിലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണത്തിനെതിരെയും പൗരന്മാരെ നിശബ്ദമാക്കാനുളള നീക്കത്തിനെതിരെയും കൂടുതല്‍ ആളുകള്‍ രംഗത്തുവരണമെന്നും കത്തില്‍ ആഹ്വാനം ചെയ്യുന്നു.
അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള 49 പ്രമുഖര്‍ക്കെതിരെ അഭിഭാഷകനായ എസ്.കെ ഓജയുടെ ഹര്‍ജിയെതുടര്‍ന്ന് കോടതി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു. രാജ്യദ്രോഹം, പൊതുജന ശല്യം തുടങ്ങിയ കുറ്റങ്ങള്‍ആരോപിച്ചാണ് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച പ്രമുഖര്‍ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്ന് നടനും രാഷ്ട്രീയ നേതാവുമായ കമല്‍ ഹാസനും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha