താന്‍ രാജിവയ്ക്കില്ല, നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നു ബിഹാര്‍ മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്ചി

ബിഹാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നു മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്ചി. ആരു പിന്തുണച്ചാലും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് താന്‍ രാജിവയ്ക്കില്ല. രാജിവയ്‌ക്കേണ്ട ആവശ്യമില്ലന്നും മാഞ്ചി പറഞ്ഞു. പ്രധാനമന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ പ്രതിസന്ധിയില്‍ തന്നെ സഹായിക്കണമെന്നു നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടെന്നും മാഞ്ചി പറഞ്ഞു.
നീതി ആയോഗിന്റെ പ്രഥമ ഗവേണിങ് കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് മോദിയുമായി മാഞ്ചി കൂടിക്കാഴ്ച നടത്തിയത്. നിതീഷ് കുമാര്‍ അധികാരമോഹിയാണെന്നും പത്രസമ്മേളനത്തില്‍ മാഞ്ചി ആരോപിച്ചു. നിതീഷ് കുമാര്‍ നല്ല മനുഷ്യനാണെങ്കിലും മുഖ്യമന്ത്രി സ്ഥാനമില്ലാതെ അദ്ദേഹത്തിന് നിലനില്‍ക്കാനാവില്ല. പാര്‍ട്ടിക്കുള്ളില്‍ എന്തുമാകാമെന്നാണ് അദേഹം കരുതുന്നത്. അത് നടക്കില്ല.
എന്നാല്‍ ബിജെപിയുടെ പിന്തുണ ഉറപ്പാക്കാനാണ് മാഞ്ജി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. 87 അംഗങ്ങള്‍ ഉള്ള ബിജെപിയുടെ പിന്തുണ സ്വീകരിച്ചു ഭരണത്തില്‍ തുടരാനാണു മാഞ്ചിയുടെ ശ്രമം.
അതിനിടെ, ബിഹാറില്‍ സര്‍ക്കാര്‍ രൂപീകരിക്കുവാന്‍ അവകാശവാദമുന്നയിച്ചു നിതീഷ് കുമാറിനെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ ഗവര്‍ണര്‍ക്കു കത്ത് നല്‍കി. 130 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് ജെഡിയു കത്തില്‍ അവകാശപ്പെടുന്നത്.
രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ബിഹാറില്‍ ജെഡിയുവിന്റെ നിയമസഭാ കക്ഷി നേതാവായി മുന്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ സ്പീക്കര്‍ ഉദയ് നാരായണ്‍ ചൗധരി അംഗീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിയുടെ ഓഫിസിലേക്കും നിതീഷ് കുമാറിന്റെ ഓഫിസിലേക്കും സ്പീക്കര്‍ കത്തയച്ചു.
243 സീറ്റുകള്‍ ഉള്ള ബിഹാറില്‍ 10 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഇതിനാല്‍ സഭയില്‍ ഭൂരിപക്ഷത്തിനു 117 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്
https://www.facebook.com/Malayalivartha























