കള്ളപ്പണക്കാരുടെ പട്ടികയില്‍ മലയാളി വനിതയുള്‍പ്പടെ വന്‍ ബിസിനസ്, രാഷ്ടീയക്കാരുടെ പേരുകള്‍ പുറത്ത്

അംബാനി സഹോദരന്‍മാര്‍ അടക്കം വമ്പന്‍മാര്‍ക്ക് വിദേശത്തെ എച്ച്. എസ്.ബി.സി ബാങ്കിലുള്ള കള്ളപ്പണ നിക്ഷേപത്തിന്റെ കണക്കുകള്‍ പുറത്തുവന്നു. എണ്‍പത്തിനാലു വയസുള്ള ഒരു മലയാളി വനിതയുടെ പേരും കള്ളപ്പണ നിക്ഷപകരുടെ ലിസ്റ്റില്‍ പെടുന്നു. കണ്ണൂരിലള്ള ആനി മേനക്കാട് എന്ന പേരില്‍ ഒരു ലക്ഷം ഡോളറാണ് നിക്ഷേപേിച്ചിരിക്കുന്നത്. ദുബായില്‍ നിന്നാണ് പണം നിക്ഷേപിച്ചിരിക്കുന്നത്. ഇവര്‍ സ്‌റ്റെനോ ഗ്രാഫര്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മുകേഷ് അംബാനിക്കും അനില്‍ അംബാനിക്കും ഈ ബാങ്കില്‍ മാത്രം 184 കോടിയുടെ കള്ളപ്പണ നിക്ഷേപം ഉണ്ടെന്നാണ് ദി ഇന്ത്യന്‍ എക്‌സ്പ്രസ് വെബ്‌സൈറ്റില്‍ പറയുന്നത്. 2011 ല്‍ ബാങ്കിലെ കള്ളപ്പണ നിക്ഷേപകരുടെ പേരുകള്‍ ഇന്ത്യന്‍ സര്‍ക്കാരിന് കൈമാറിയിരുന്നെങ്കിലും അംബാനിയുടെയും മറ്റും പേരുകള്‍ ഉണ്ടായിരുന്നില്ല. അന്ന് 628 പേരുകള്‍ മാത്രമാണ് സര്‍ക്കാരിന് കൈമാറിയിരുന്നത്. ഇപ്പോള്‍ 1195 അക്കൗണ്ടുകളിലുള്ള പണത്തിന്റെ ഉറവിടമാണ് വെളിച്ചത്തായിരിക്കുന്നത്.
ലണ്ടന്‍ ആസ്ഥാമാക്കി വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്ത സ്വരാജ് പോളാണ് നിക്ഷേപത്തുകയില്‍ മുമ്പന്‍. 386 മില്യണ്‍ ഡോളറാണ് നിക്ഷേപം. മുകേഷ് അംബാനി, അനില്‍ അംബാനി, ആനന്ദ് ചന്ദ് ബര്‍മന്‍, രാജന്‍ നന്ദ, യശോവര്‍ദ്ധന്‍ ബിര്‍ള, ചന്ദ്രു ലക്ഷ്മണ്‍ രഹേജ, ദത്താരാജ് സാല്‍ഗോക്കര്‍ തുടങ്ങിയ വമ്പന്‍മാരാണ് പട്ടികയിലുള്ളത്.
രാഷ്ട്രീയ ബന്ധമുള്ളവരുടെ പേരുകളും ഇന്ത്യന്‍ എക്‌സ്പ്രസ് വെളിപ്പെടുത്തുന്നുണ്ട്. പ്രിനീത് കൗര്‍, മുന്‍ കോണ്‍ഗ്രസ് എം. പി. അനു ടണ്ടന്‍, മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി നാരായണ്‍ റാണെയുടെ ഭാര്യ നീലം, മകന്‍ നിലേഷ് റാണെ, പരേതനായ കോണ്‍ഗ്രസ് മന്ത്രി വസന്ത് സാഠേ, ബാല്‍ താക്കറെയുടെ മരുമകള്‍ സ്മിത താക്കറെ തുടങ്ങിയ പേരുകളാണ് വെബ്‌സൈറ്റിലുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























