പ്രണയിതാക്കള്‍ക്ക് ആശ്വാസവുമായി മദ്രാസ് ഹൈക്കോടതി വിധി

ഇനി പ്രണയിതാക്കള്‍ക്ക് എന്തും ആവാം. വീട്ടുകാരെ പേടിക്കാതെ ദൈര്യമായി വിവാഹം കഴിക്കാം. ചോദിക്കാന്‍ ആരും വരില്ല. പ്രണയവിവാഹത്തെ സംബന്ധിച്ച് ശ്രദ്ധേയമായ നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി വിധി. പ്രായ പൂര്‍ത്തിയായ സ്ത്രീപുരുഷന്‍മാര്‍ക്ക് അവരുടെ പങ്കാളികളെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തില്‍ കോടതികള്‍ക്ക് ഇടപെടാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. രക്ഷിതാക്കളുടെ അനുമതിയില്ലാത്ത പ്രണയ വിവാഹങ്ങള്‍ തടയണമെന്നാവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. ഈ നിരീക്ഷണമാണ് പ്രണയിതാക്കള്‍ക്ക് ആശ്വാസമായത്.
പ്രായ പൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും അവരുടെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നതിനുള്ള എല്ലാ സ്വാതന്ത്ര്യവുമുണ്ടെന്നും കോടതി ചൂണ്ടികാട്ടി. ഇക്കാര്യത്തില്‍ കോടതിയ്ക്ക് ഇടപെടാനാകില്ലെന്നും ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.
രക്ഷിതാക്കളുടെ അനുമതിയില്ലാതെ നടത്തുന്ന പ്രണയ വിവാഹങ്ങള്‍ ദുരഭിമാനകൊലയ്ക്ക് കാരണമാകുന്നുവെന്ന് ആരോപിച്ചാണ് കെ രമേശ് എന്നയാള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. രക്ഷിതാക്കളുടെ സാന്നിധ്യമില്ലാതെ വിവാഹത്തിന് അനുമതി നല്‍കരുതെന്ന് രജിസ്‌ട്രേഷന്‍,പോലീസ് വകുപ്പുകള്‍ക്കും,ക്ഷേത്ര ഭരണ സമിതികള്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.എന്നാല്‍ നിലവിലെ നിയമങ്ങള്‍ അനുസരിച്ച് ഒരു കാരണവശാലും ഹര്‍ജിക്കാരന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























