ഐക്യരാഷ്ട്ര സഭയ്ക്ക് നല്‍കേണ്ടുന്ന മുഴുവന്‍ പണവും ഇന്ത്യ കൈ മാറിയിട്ടുണ്ടെന്ന് ഇന്ത്യൻ പ്രതിനിധി സൈദ് അക്ബറുദ്ദീന്‍

ഐക്യരാഷ്ട്രസഭ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്ന വിവരം അറിഞ്ഞിരുന്നു. 2019ലെ ബജറ്റിൽ അംഗരാജ്യങ്ങള്‍ 70 ശതമാനം മാത്രം നല്‍കിയതായിരുന്നു പ്രതിസന്ധിയിലേക്ക് പോയത്. എന്നാല്‍ ഐക്യരാഷ്ട്ര സഭയ്ക്ക് നല്‍കേണ്ടുന്ന മുഴുവന്‍ പണവും ഇന്ത്യ കൈ മാറിയിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയിൽ ഇന്ത്യൻ പ്രതിനിധി സൈദ് അക്ബറുദ്ദീന്‍ വെള്ളിയാഴ്ച പറഞ്ഞിരുന്നു.
193 അംഗരാജ്യങ്ങൾ ഉണ്ട്. എന്നാൽ ഇന്ത്യയുള്‍പ്പെടെ 35 രാജ്യങ്ങള്‍ മാത്രമാണ് മുഴുവന്‍ വിഹിതവും കുടിശികയുംനൽകിയിട്ടുള്ളത്. എന്നാൽ വിഹിതം അടച്ചു തീര്‍ക്കാനുള്ള രാജ്യങ്ങളുടെ പേര് ഐക്യരാഷ്ട്രസഭ പരസ്യപ്പെടുത്തിയില്ല. ആകെ 64 രാജ്യങ്ങളായിരുന്നു ഐക്യരാഷ്ട്ര സംഘടനയ്ക്ക് പണം നല്‍കാറുള്ളത്. യു എസ്, ബ്രസീല്‍, അര്‍ജന്റീന, മെക്‌സിക്കോ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
https://www.facebook.com/Malayalivartha






















