വീട്ട് മുറ്റത്ത് ഉറങ്ങി കിടക്കുന്ന നായയുടെ അടുക്കൽ പതുങ്ങിയെത്തിയ പുലി ; പിന്നെ സംഭവിച്ചത് ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വീട്ടുമുറ്റത്തെ നായയെ പിടിക്കാൻ എത്തിയ പുലിയെ കണ്ട് അന്തം വിട്ടിരിക്കുകയാണ് വീട്ടുക്കാരും ഒപ്പം നാട്ടുകാരും. പുള്ളിപ്പുലിയുടെ ദൃശ്യങ്ങളും ഒപ്പം നായയുടെ ദൃശ്യങ്ങളും സിസിടിവിയിൽ പതിഞ്ഞിരുന്നു. രാത്രി വീട്ടുമുറ്റത്തേക്ക് പുള്ളിപ്പുലി കയറി വരികയായിരുന്നു. .മുറ്റത്ത് പടിയില്‍ ഉറങ്ങി കിടക്കുന്ന നായയെയും കാണാവുന്നതാണ്.
പതുങ്ങി പതുങ്ങി നായയുടെ അടുക്കൽ എത്തിയ പുലി പെട്ടെന്ന് അതിന്റെ കഴുത്തിൽ കടിക്കുകയായിരുന്നു. വീട്ടുമുറ്റത്ത് പതുങ്ങിയെത്തിയ പുലി നായയെ പിടികൂടുന്നു. പക്ഷേ നായ കുതറിയോടി പിന്നാലെ പുലിയും ഓടി. ഇത്രയും മാത്രമേ ദൃശ്യങ്ങളിൽ ഉള്ളൂ. അതിനെ പിടിക്കൂടിയോ എന്ന കാര്യം അരിയിൽ. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും എത്തി കഴിഞ്ഞതിന് പിന്നാലെ വ്യാപകമായി പ്രചരിക്കുകയാണ്.
https://www.facebook.com/Malayalivartha






















