നിതീഷ് കുമാര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി: ഉടന്‍ നിയമസഭ വിളിച്ച് ചേര്‍ക്കണമെന്ന് നിതീഷ്

ജെഡിയു നേതാവ് നിതീഷ് കുമാര്‍ ബിഹാര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. അദ്ദേഹം മുഖ്യമന്ത്രിപദത്തിന് അവകാശവാദമുന്നയിച്ചു. 130 എംഎല്‍എമാരുമായാണു നിതീഷ് കുമാര്‍ ഗവര്‍ണറെ കാണാനെത്തിയത്. ഉടന്‍ നിയമസഭ വിളിച്ചു ചേര്‍ക്കണമെന്നു നിതീഷ് ഗവര്‍ണറോടാവശ്യപ്പെട്ടു. ശരത് യാദവും ലാലു പ്രസാദ് യാദവും നിതീഷിനൊപ്പമുണ്ടായിരുന്നു.
മുമ്പു ഗവര്‍ണറെ കണ്ട നിലവിലെ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ജി നിയമസഭയില്‍ വിശ്വാസ വോട്ടു തേടാന്‍ തയാറാണെന്നറിയിച്ചിരുന്നു. അദ്ദേഹം തിങ്കളാഴ്ച വീണ്ടും ഗവര്‍ണറെ കാണും. നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്കു ക്ഷണിക്കണമെന്നു ലാലു പ്രസാദ് യാദവ് ഗവര്‍ണറോടാവശ്യപ്പെട്ടു. ബിഹാര്‍ ഗവര്‍ണര്‍ ഉടന്‍ തന്നെ ഡല്‍ഹിയിലെത്തി കേന്ദ്ര മന്ത്രിമാരുമായി ചര്‍ച്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























