കടൽത്തീരം ക്ലീൻ ചെയ്തപ്പോൾ മോഡി കയ്യിൽ കരുതിയത് ഇതാണ്; രഹസ്യം വെളിപ്പെടുത്തി മോഡി

ഇന്ത്യ-ചൈന രണ്ടാം അനൗദ്യോഗിക ഉച്ചകോടിയ്ക്ക് തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഭാത സവാരിയ്ക്കിടെ മഹാബലിപുരത്തെ കടല്‍തീരത്തുണ്ടായിരുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന ചിത്രവും വീഡിയയും കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വളരെ വേഗത്തൽ തന്നെ വൈറലായി മാറിയിരുന്നു. അതോടൊപ്പം തന്നെ മോദി തന്നെയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.
ചിത്രം വൈറലായതോടെ നിരവധി ആളുകളുടെ ചോദ്യം മോദിയുടെ കൈയ്യിലെന്താണെന്നായിരുന്നു എന്നതാണ്. എല്ലാവരുടെയും ആശങ്കയ്ക്ക് ശേഷം ഇപ്പോഴിതാ ചോദ്യത്തിന് ഉത്തരവുമായി മോദി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. അക്യു പ്രഷര്‍ റോളര്‍ എന്ന ഉപകരണമാണ് കയ്യില്‍ കരുതിയതെന്നും താനിത് സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്നും മോദി തന്നെ തന്റെ ട്വിറ്റെർ അക്കൗണ്ടിൽ ട്വീറ്റ് ചെയ്തു.
ഇതിന്റെ ചിത്രങ്ങളും മോദി ട്വിറ്ററില്‍ പന്ചാച്ചുകൊണ്ട് കുറിച്ചത് ഇങ്ങനെയാണ് 'ഇന്നലെ മുതല്‍ നിരവധി ആളുകളാണ് മഹാബലിപുരം കടല്‍ത്തീരത്ത് കൂടി നടക്കുമ്ബോള്‍ ഞാന്‍ കയ്യില്‍ കരുതിയ ഉപകരണത്തെ കുറിച്ച് ചോദിക്കുന്നത്. അത് അക്യു പ്രഷര്‍ റോളര്‍ എന്ന ഉപകരണമാണ്. ഞാന്‍ സ്ഥിരമായി ഉപോഗിക്കുന്ന ഇത് വളരെ ഉപയോഗകരമായി അനുഭവപ്പെട്ടിട്ടുണ്ട്'. അതേസമയം പരമ്ബരാഗത ചൈനീസ് ഉപകരണമാണ് അക്യു പ്രഷര്‍ റോളര്‍. നാഡികളെ ഉത്തേജിപ്പിക്കുന്ന ഇത് രക്ത സഞ്ചാരം വര്‍ധിപ്പിക്കാനും കൂടുതല്‍ ഊര്‍ജസ്വലനാക്കാനും സഹായിക്കുകായും ചെയ്യും.
https://www.facebook.com/Malayalivartha






















