ധൈര്യമുണ്ടെങ്കിൽ ആർട്ടിക്കിൾ 370 കൊണ്ടുവരുമെന്ന് പ്രഖ്യാപിക്കൂ.. പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മോദി

ജമ്മുകശ്മീരിൽ നിലനിനിന്നിരുന്ന പ്രത്യേക തികരം എടുത്ത് മാറ്റിയത് മുതൽ നാടിൻറെ ആദരം തന്നെ പ്രധാന മന്ത്രി നരേന്ദ്ര മോദിഏറ്റുവാങ്ങിയിരുന്നു. എന്നാൽ രാജ്യത്തിന്റെ തലയെഴുത്ത് തന്നെ മാറ്റിക്കുറിച്ച ഈ വേളയിൽപോലും പലരും എതിർത്തു നിന്നിരുന്നു. അവർക്കുള്ള പുതിയ വെല്ലുവിളിയുമായാണ് മോഡി എപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. കശ്മീര്‍ വിഷയത്തില്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് എത്തിയിരിക്കുകയാണ്. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടു വരുമെന്ന് പ്രഖ്യാപിക്കു എന്നാണ് മോദി പ്രതിപക്ഷത്തെ വെല്ലുവിളിച്ചിരിക്കുന്നത്.
അതോടൊപ്പം തന്നെ ഇപ്പോള്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലും ഇനി വരാനുള്ള തെരഞ്ഞെടുപ്പിലും നിങ്ങളുടെ പ്രകടന പത്രികയില്‍ ഈ പ്രഖ്യാപനം ഉള്‍പ്പെടുത്താന്‍ ഞാന്‍ വെല്ലുവിളിക്കുന്നു എന്നായിരുന്നു മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ മോദി അറിയിച്ചത്. കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ജമ്മുകാശ്മീര്‍ വെറും ഭൂമിയല്ല മറിച്ച് രാജ്യത്തിന്റെ കിരീടമാണെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു മോദി വെല്ലുവിളി നടത്തിയത്.
അതേസമയം ആര്‍ട്ടിക്കിള്‍ 370 ആര്‍ട്ടിക്കിള്‍ 35 എ എന്നിവ റദ്ദു ചെയ്ത കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കില്‍ അക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി പ്രഖ്യാപനം നടത്താന്‍ ഛത്രപതി ശിവജിയുടെ ഭൂമിയില്‍ നിന്ന് ഞാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയാണ്.. ' എന്നായിരുന്നു വാക്കുകള്‍. അതോടൊപ്പം തന്നെ കശ്മീരിനെ പൂര്‍ണമായും സാധാരണ നിലയിലാക്കാന്‍ ഞങ്ങള്‍ നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇത് സാധ്യമാക്കാന്‍ നാല് മാസത്തില്‍ കൂടുതല്‍ സമയമൊന്നും ഞങ്ങള്‍ക്കാവശ്യമില്ല.. എന്നും മോദി ചൂണ്ടിക്കാണിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha






















