പരീക്ഷയ്ക്ക് വന്ന ചോദ്യം കണ്ട് അമ്പരന്ന് വിദ്യാര്‍ത്ഥികള്‍... എങ്ങിനെയാണ് ഗാന്ധിജി ആത്മഹത്യ ചെയ്തത്?
ഗുജറാത്തിലെ സ്കൂളില്‍ ഒമ്ബതാം ക്ലാസ് പരീക്ഷയ്ക്ക് വന്ന ചോദ്യം, എങ്ങിനെയാണ് ഗാന്ധിജി ആത്മഹത്യ ചെയ്തത്? സുഫാലം ശാല വികാസ് സങ്കുല്‍ എന്ന പേരിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളുടെ ഇന്റേണല്‍ പരീക്ഷയിലാണ് ഇത്തരമൊരു ചോദ്യം പ്രത്യക്ഷപ്പെട്ടത്. ഗാന്ധിനഗറില്‍ സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്ന ചില സ്വാശ്രയ സ്കൂളുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കൂട്ടായ്മയാണ് സുഫാലം ശാല വികാസ് സങ്കുല്‍. സംഭവം വിവദമായതിനെ തുടര്‍ന്ന് അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.
സുഫാലം ശാല വികാസ് സങ്കുലിന്റെ ബാനറില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂളുകളുടെ മാനേജ്മെന്റാണ് ചോദ്യപേപ്പറുകള്‍ തയ്യാറാക്കിയതെന്ന് ഗാന്ധിനഗര്‍ ജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഭാരത് വാധര്‍ പറഞ്ഞു. ഇതു വളരെയധികം ആക്ഷേപകരമാണ്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് വന്നതിന് ശേഷം നടപടിയെടുക്കുെന്നും ജില്ല വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha