കേരളത്തിലും ഭീകരവാദം; ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജമാത്ത് ഉല്‍ മുജാഹിദീന്‍ എന്ന ഭീകരസംഘടന കേരളത്തിലും വേരുപിടിച്ചിട്ടുള്ളതായി എന്‍. ഐ. എ റിപ്പോർട്ട്

ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജമാത്ത് ഉല്‍ മുജാഹിദീന്‍ എന്ന ഭീകരസംഘടന കേരളത്തിലും വേരുപിടിച്ചിട്ടുള്ളതായി എന്‍. ഐ. എ റിപ്പോർട്ട്. കേരളത്തിനു പുറമെ കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും ജമാത്ത് ഉല്‍ മുജാഹിദീന്‍ വേരുപിടിച്ചിട്ടുണ്ടെന്നും എന്‍. ഐ. എ ഡയറക്ടര്‍ വിശദീകരിച്ചു.
അതേസമയം ഭീകരസംഘടനയായ ഐസിസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി രാജ്യത്തെ വിവിധ സുരക്ഷാ ഏജന്‍സികള്‍ അറസ്റ്റ് ചെയ്ത 127 പേര്‍ സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങളാലും ആശയങ്ങളാലും പ്രചോദിതരായവരാണെന്നുമാണ് വിവരം. രാജ്യത്തെ ഭീകരവാദ വിരുദ്ധ ടീമുകളുടെ ഒരു യോഗവുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി ഡയറക്ടര്‍ വൈ.സി മോദിയാണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് പറഞ്ഞത്. രാജ്യത്തെ പൊലീസ് സേനയിലെ ഉന്നത പദവികള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍, ഇന്ത്യയ്ക്ക് മുന്നില്‍ ഉയര്‍ന്നുവരുന്ന തീവ്രവാദ ഭീഷണികളെ കുറിച്ചും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















