ഇന്ത്യന്‍ കാഴ്ചപ്പാടിലൂടെ ചരിത്രത്തെ മാറ്റിയെഴുതേണ്ടതുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ

ഇന്ത്യന്‍ കാഴ്ചപ്പാടിലൂടെ ചരിത്രത്തെ മാറ്റിയെഴുതേണ്ടതുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ സെമിനാറില്‍ സംസാരിക്കവെ അമിത്ഷാ പറഞ്ഞു. ഒന്നാം സ്വാതന്ത്ര്യ സമരത്തെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് ബ്രിട്ടീഷുകാരുടെ കണ്ണിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. വി.ഡി. സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കണമെന്നതടക്കമുള്ള വാദങ്ങള്‍ ബിജെപി നേതാക്കള്‍ ഉന്നയിക്കുന്നതിനിടെയാണ് അമിത്ഷായുടെ പരാമര്‍ശമെന്നത് വളരെയേറെ ശ്രദ്ധേയമായതാണ്.
1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം സവര്‍ക്കര്‍ ഇല്ലായിരുന്നുവെങ്കില്‍ കേവലം ലഹള മാത്രമായി ഇന്നും പരിഗണിക്കപ്പെട്ടേനെയെന്ന് അമിത്ഷാ പറഞ്ഞു. സവര്‍ക്കര്‍ക്ക് വേണ്ടിയല്ല, ഒന്നാം സ്വാതന്ത്ര്യ സമരത്തെ ലഹളയായി വിലയിരുത്തുന്നത് ഒഴിവാക്കപ്പെടണമെന്നതു കൊണ്ടുകൂടിയാണ് ചരിത്രം മാറ്റി എഴുതണമെന്ന് ആവശ്യപ്പെടുന്നത്.
ആരോടും ഇക്കാര്യത്തില്‍ നമ്മള്‍ തര്‍ക്കിക്കാനില്ല. എന്താണ് ശരിയെന്നത് നാം എഴുതണം. അതാണ് നിലനില്‍ക്കേണ്ട ചരിത്രമെന്നും അമിത്ഷാ വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha