ബംഗ്ലാദേശ് അതിര്‍ത്തി സേനയുടെ വെടിയേറ്റ് ബിഎസ്എഫ് ജവാന് കൊല്ലപ്പെട്ടു

ബംഗ്ലാദേശ് അതിര്‍ത്തി സേനയുടെ വെടിയേറ്റ് ബിഎസ്എഫ് ജവാന് കൊല്ലപ്പെട്ടു. ബിഎസ്എഫ് ഹെഡ്‌കോണ്‍സ്റ്റബിള്‍ വിജയ് ഭാന്‍ സിംദ്(50) മരിച്ചത്. ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് സ്വദേശിയാണ്. കോണ്‍സ്റ്റബിള്‍ രാജ്ബിര്‍ സിംഗിന് ഗുരുതരമായി പരുക്കേറ്റു. രാജ്ബിറിനെ മുര്‍ഷിദാബാദ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.ഇന്നലെ രാവിലെ മൂന്ന് ഇന്ത്യന്‍ മീന്‍ പിടിത്തക്കാര്‍ പദ്മ നദിയിലെ അതിര്‍ത്തി പ്രദേശത്ത് മീന്‍ പിടിക്കാനായി പോയിരുന്നു. ഇവരെ ബംഗ്ലാദേശ് ബോര്‍ഡര്‍ ഫോഴ്സ് തടവിലാക്കിയതായി ബി.എസ്.എഫിന് വിവരം ലഭിച്ചു. ഇവരില്‍ രണ്ടുപേരെ പിന്നീട് ബംഗ്ലാദേശ് ബോര്‍ഡര്‍ ഫോഴ്സ് വിട്ടയച്ചു.
തുടര്‍ന്ന് ബംഗ്ലാദേശ് ബോര്‍ഡര്‍ ഫോഴ്സുമായുള്ള ഫ്ളാഗ് മീറ്റിങിനായി ബി.എസ്.എഫ് സംഘം നദിയിലൂടെ അതിര്‍ത്തിക്ക് സമീപത്തേക്ക് പോയി. ഫ്ളാഗ് മീറ്റിങിനിടെ ബംഗ്ലാദേശ് ബോര്‍ഡര്‍ ഫോഴ്സ് സംഘം ഇന്ത്യന്‍ മീന്‍പിടുത്തക്കാരനെ വിട്ടയക്കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല ബി.എസ്.എഫ് സംഘത്തിന് നേരെ അക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
സ്ഥിതിഗതികള്‍ വഷളാവുകയാണെന്ന് കണ്ട് ഫ്ളാഗ് മീറ്റിങ് അവാസാനിപ്പിച്ച് മടങ്ങുവാന്‍ ശ്രമിച്ച ബി.എസ്.ഫ് സംഘത്തിന് നേരെ ബംഗ്ലാദേശ് ബോര്‍ഡര്‍ ഫോഴ്സ് വെടിയുതിര്‍ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha