ഉത്തര്‍പ്രദേശിലെ സര്‍വകലാശാലകളിലും കോളജുകളിലും മൊബൈല്‍ ഫോണ്‍ നിരോധിച്ചു... യു.പി ഉന്നത വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റേതാണ് നടപടി

പഠന സമയത്ത് വിദ്യാര്‍ത്ഥികളുടെ ശ്രദ്ധ മാറാതിരിക്കാന്‍ ഉത്തര്‍പ്രദേശിലെ സര്‍വകലാശാലകളിലും കോളജുകളിലും മൊബൈല്‍ ഫോണ്‍ നിരോധിച്ചു. യു.പി ഉന്നത വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റേതാണ് നടപടി. പഠിക്കുന്ന സമയത്ത് വിദ്യാര്‍ത്ഥികളുടെ ശ്രദ്ധ മാറാതിരിക്കാനാണ് നടപടിയെന്ന് വകുപ്പിന്റെ വിശദീകരണം. സര്‍വകലാശാല ക്യാമ്പസുകളിലും കോളജുകളിലും മൊബൈല്‍ ഫോണ്‍ നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ ഇന്നലെ പുറത്തിറക്കി.
ക്യാമ്പസുകളില്‍ മികച്ച പഠനാനന്തരീക്ഷം സൃഷ്ടിക്കുന്നതിനാണ് മൊബൈല്‍ ഫോണ്‍ നിരോധിച്ചതെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്.
സര്‍വകലാശാലകളിലെയും കോളജുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ അധ്യാപകര്‍ക്കും നിരോധനം ബാധകമാണ്.
https://www.facebook.com/Malayalivartha