കശ്മീരില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്താനുള്ള നടപടികള്‍ തുടങ്ങി...

കശ്മീരില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്താനുള്ള നടപടികള്‍ തുടങ്ങി. ആപ്പിള്‍ വ്യാപാരികള്‍ക്കും ട്രക്ക് ഡ്രൈവര്‍മാര്‍ക്കുമെതിരെ ഭീകരര്‍ ആക്രമണം തുടങ്ങിയതോടെയാണ് സംരക്ഷണം ഉറപ്പുവരുത്താനുള്ള നടപടികള്‍ ആരംഭിച്ചത്. ആക്രമണങ്ങള്‍ ആപ്പിള്‍ വ്യാപാരത്തെ ബാധിച്ചിട്ടില്ലെന്നും വ്യാപിരികള്‍ക്കും തൊഴിലാളികള്‍ക്കും സംരക്ഷണം നല്‍കുമെന്നും പോലീസ് അറിയിച്ചു.
പഞ്ചാബില്‍ നിന്നുള്ള ആപ്പിള്‍ വ്യാപാരിയെ ഷോപ്പിയാനില്‍ കഴിഞ്ഞ ദിവസം ഭീകരര്‍ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് തൊഴിലാളികളെയും ഭീകരര്‍ വധിച്ചിരുന്നു. ഇതോടെയാണ് സംരക്ഷണം കര്‍ശനമാക്കാന്‍ തീരുമാനമായത്.
https://www.facebook.com/Malayalivartha