ആ കൊടുംക്രൂരതയ്ക്ക് പിന്നിൽ തീവ്രവാദികൾ; പിന്നിൽ പാകിസ്ഥാൻറെ പിന്തുണ; വെളിപ്പെടുത്തലുമായി ജമ്മു കശ്മീര്‍ പോലീസ് ഡയറക്ടര്‍ ദില്‍ബാഗ് സിംഗ്

ഈ ആഴ്ച മൂന്ന് ഇന്ത്യന്‍ പൗരന്മാർ കൊല്ലപ്പെട്ട ഞെട്ടലിലാണ് രാജ്യം. ആപ്പിള്‍ വ്യാപാരി ഉള്‍പ്പടെ മൂന്നുപ്പേരെ കൊലപ്പെടുത്തിയിരിക്കുന്നു. എന്നാൽ ഈ സംഭവത്തിന് പിന്നില്‍ പാക്കിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന തീവ്രവാദികള്‍ ആണെന്ന് തിരിച്ചറിഞ്ഞതായി ജമ്മു കശ്മീര്‍ പോലീസ് ഡയറക്ടര്‍ ദില്‍ബാഗ് സിംഗ് പറഞ്ഞു. തെക്കന്‍ കശ്മീരിലെ ഷോപിയാന്‍, പുല്‍വാമ ജില്ലകളില്‍ തീവ്രവാദികള്‍ നടത്തിയ വ്യത്യസ്ത ആക്രമണങ്ങളില്‍ മൂന്ന് പൗരന്മാര്‍ കൊല്ലപ്പെട്ടു. രാജസ്ഥാനില്‍ നിന്നുളള ട്രക്ക് ഡ്രൈവര്‍, ഛത്തീസ് ഖണ്ഡില്‍ നിന്നുളള കുടിയേറ്റ തൊഴിലാളി, പഞ്ചാബില്‍ നിന്നുളള ആപ്പിള്‍ വ്യാപാരി എന്നിവരായിരുന്നു കൊല്ലപ്പെട്ടത്.
മൂന്ന് പേരുടെയും മരണത്തിന് പിന്നില്‍ പാക്കിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന തീവ്രവാദികളാണെന്ന് കണ്ടെത്തുകയുണ്ടായി. ഇത്തരം പ്രവൃത്തികള്‍ ക്രൂരവും, മനുഷ്യത്വ രഹിതവും ആണെന്ന് ഡിജിപി അഭിപ്രായപ്പെട്ടു . സമാധാനത്തിന് വിരുദ്ധമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടികൾ സ്വീകരിക്കാൻ അദ്ദേഹം നിര്‍ദ്ദേശം നല്‍കി. അതിര്‍ത്തിയില്‍ നിന്നുളള ഇത്തരം ശ്രമങ്ങള്‍ പരാജയപ്പെടുത്തുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്നും പോലീസ് മേധാവി ആവശ്യപ്പെടുകയുണ്ടായി.
https://www.facebook.com/Malayalivartha