ബിജെപിയ്ക്ക് വമ്പിച്ച വിജയം പ്രവചിച്ച് അഭിപ്രായ സര്‍വ്വേ; നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹരിയാനയിലും മഹാരാഷ്ട്രയിലും ബിജെപിയ്ക്ക് വമ്പിച്ച വിജയം പ്രവചിച്ച് ജന്‍കിബാത്ത് അഭിപ്രായ സര്‍വ്വേ

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹരിയാനയിലും മഹാരാഷ്ട്രയിലും ബിജെപിയ്ക്ക് വമ്പിച്ച വിജയം പ്രവചിച്ച് ജന്‍കിബാത്ത് അഭിപ്രായ സര്‍വ്വേ. മഹാരാഷ്ട്രയിലും, ഹരിയാനയിലും അവസാനഘട്ട തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ പൂര്‍ത്തിയാകുമ്പോള്‍ ഇരു സംസ്ഥാനങ്ങളിലും ബിജെപിക്ക് വന്‍ വിജയമെന്ന് പ്രവചനം. ജന്‍ കി ബാത്ത് സംഘടിപ്പിച്ച അഭിപ്രായ സര്‍വ്വേയിലാണ് ബിജെപിയ്ക്ക് വലിയ വിജയം ലഭിക്കുമെന്ന് പ്രവചി്ച്ചിരിക്കുന്നത്. ഹരിയാനയില്‍ മൊത്തം 90 നിയമ സഭാ മണ്ഡലങ്ങളാണ് ഉള്ളത്.
ഇതില്‍ ബിജെപിയ്ക്ക് 58 മുതല്‍ 70 സീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്നാണ് അഭിപ്രായ സര്‍വ്വേ വ്യക്തമാക്കുന്നത്. അതേ സമയം കോണ്‍ഗ്രസ് 12 മുതല്‍ 15 സീറ്റുകളില്‍ ഒതുങ്ങുമ്പോള്‍ ജന്‍നായക് ജനതാ പാര്‍ട്ടിക്ക് 5 മുതല്‍ 8 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളൂ എന്നും സര്‍വ്വേയില്‍ പറയുന്നു. 2014 ല്‍ ഹരിയാനയില്‍ 90 ല്‍ 47 സീറ്റുകളും ബിജെപി നേടിയിരുന്നു. മഹാരാഷ്ട്രയില്‍ 288 നിയമസഭാ സീറ്റുകളില്‍ 142 മുതല്‍ 147 വരെ സീറ്റുകള്‍ ബിജെപിയ്ക്ക് ലഭിക്കും എന്നാണ് ജന്‍ കി ബാത്തിന്റെ പ്രവചിക്കുന്നത്. ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേനയ്ക്ക് 83 മുതല്‍ 85 വരെ സീറ്റുകള്‍ ലഭിക്കും. കോണ്‍ഗ്രസും എന്‍സിപിക്കും കൂടി 48 മുതല്‍ 52 ,സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. കഴിഞ്ഞ മാസം എബിപി ന്യൂസ് സി എന്ന ചാനല്‍ നടത്തിയ സര്‍വ്വേയിലും ബിജെപി ഹരിയാനയില്‍ അധികാരത്തില്‍ എത്തുമെന്നാണ് പ്രവചിച്ചത്. ഇരു സംസ്ഥാനങ്ങളിലും ഒക്ടോബര്‍ 21 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 24 ന് ഫലം പ്രഖ്യാപിക്കും.
https://www.facebook.com/Malayalivartha