പെൺകടുവയ്ക്കായി ആൺ കടുവകളുടെ പൊരിഞ്ഞ പോരാട്ടം; ഇതിനിടയിൽ പെൺകടുവ ഞെട്ടിച്ചു; വീഡിയോ വൈറൽ

പെണ്ണിനും മണ്ണിനും വേണ്ടിയാണ് മനുഷ്യന്മാർ തമ്മിൽ അടിയെന്ന് കേട്ടിട്ടില്ലേ ? മനുഷ്യരുടെ ഇടയിൽ മാത്രമല്ല മൃഗങ്ങൾക്കിടയിലും ഈ കാര്യത്തിന് വേണ്ടി അടിയുന്നുണ്ടെന്ന് തെളിയിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന വീഡിയോ. ഒരു ആൺ കടുവയും പെൺക്കടുവയും കിടക്കുന്നതിനരികിലേക്ക് മറ്റൊരു കടുവ പതുങ്ങിയെത്തുന്നു. ശേഷം രണ്ടു കടുവകളും തമ്മിൽ പൊരിഞ്ഞ അടിയാകുന്നു. എന്നാൽ ഇവർ തമ്മിൽ അടിക്കൂടുന്നതിനിടയിൽ പെൺകടുവ ഓടി രക്ഷപ്പെടുന്നുണ്ട്. മറ്റു രണ്ടു കടുവകളും തമ്മിൽ അടി തുടർന്നു കൊണ്ടിരുന്നു, രാജസ്ഥാനിലെ രണ്‍തംബോര്‍ കസ്വാന്‍ ദേശീയ പാര്‍ക്കിലാണ് സംഭവം നടന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കാസ്വാനാണ് ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്.
സിംഗ്സ്ത് എന്ന പേരിലുള്ള ടി57, റോക്കി എന്ന പേരിലെ ടി58 എന്നീ കടുവകളാണ് വീഡിയോയിൽ . നൂര്‍ എന്ന പെണ്‍കടുവക്ക് വേണ്ടിയാണ് ഇരുവരും ഏറ്റുമുട്ടിയതെന്ന് പര്‍വീണ്‍ പറയുന്നു. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെ പതിനായിരക്കണക്കിന് പേർ കണ്ടുകഴിഞ്ഞിരിക്കുന്നു. ക്രൂരവും ഹിംസാത്മകവുമായ പോരാട്ടം എന്നാണ് ട്വീറ്റിന് പര്‍വീണ്‍ കാസ്വാന്‍ നൽകിയ തലക്കെട്ട്.
https://www.facebook.com/Malayalivartha