ഭെല്‍ വനിതാ ജീവനക്കാരി സഹപ്രവര്‍ത്തകരുടേയും മേലുദ്യോഗസ്ഥന്റേയും ശല്യം സഹിക്കാനാവാതെ ജീവനൊടുക്കി

പൊതുമേഖല സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡ് (ഭെല്‍) കമ്പനിയിലെ ഫിനാന്‍സ് വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, ആറ് സഹപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെ പരാതി എഴുതി വച്ചശേഷം അക്കൗണ്ട്സ് വിഭാഗം ജീവനക്കാരി ജീവനൊടുക്കി. സഹപ്രവര്‍ത്തകരുടെ 'ശല്യം' സഹിക്കാനാവാതെ 33-കാരി ഭോപ്പാലിലെ വീട്ടിലാണ് ജീവനൊടുക്കിയത്.
ആത്മഹത്യാകുറിപ്പില്‍ ആരോപിക്കപ്പെടുന്ന വ്യക്തികള്‍ക്കെതിരെ യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. ഭോപ്പാല്‍ സ്വദേശിയാണ് യുവതി.
തന്റെ മൊബൈല്‍ ഫോണ്‍ സഹപ്രവര്‍ത്തകര്‍ ഹാക്ക് ചെയ്യുന്നതായും കോളുകള്‍ ചോര്‍ത്തുന്നതും തനിക്കെതിരെ സഹപ്രവര്‍ത്തകര്‍ രഹസ്യമായ നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നും യുവതി ആരോപിച്ചിരുന്നു.
ഭോപ്പാലിലേക്ക് നേരത്തെ സ്ഥലംമാറ്റം കിട്ടിയതോടെ സഹപ്രവര്‍ത്തകര്‍ അസഭ്യമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും മോശമായി പെരുമാറിയെന്നും ഇവര്‍ പറയുന്നു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha