ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് നവംബർ 17 ന് വിരമിക്കുന്ന ഒഴിവിലേക്ക് ജസ്റ്റീസ് എസ്.എ. ബോബ്ഡെയെ സുപ്രീംകോടതി ചീഫ് ജസ്റ്റീസായി നിയമിക്കാൻ ശിപാർശ. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് ആണ് ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്ത് നൽകിയത്

ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് നവംബർ 17 ന് വിരമിക്കുന്ന ഒഴിവിലേക്ക് ജസ്റ്റീസ് എസ്.എ. ബോബ്ഡെയെ സുപ്രീംകോടതി ചീഫ് ജസ്റ്റീസായി നിയമിക്കാൻ ശിപാർശ. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് ആണ് ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്ത് നൽകിയത് .
നിയമിക്കപ്പെട്ടാൽ 2021 ഏപ്രിൽ 23 വരെയാണ് ജസ്റ്റീസ് എസ്.എ ബോബ്ഡെയുടെ ഔദ്യോഗിക കാലാവധി. ബോബ്ഡെ 2012 ൽ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്നു. 2013 മുതൽ സുപ്രീംകോടതി ജസ്റ്റീസായി ഇദ്ദേഹം സേവനമനുഷ്ഠിക്കുന്നു. കേന്ദ്രം ശിപാർശ അംഗീകരിച്ചാൽ നവംബർ 18 ജസ്റ്റീസ് എസ്.എ. ബോബ്ഡെ ചീഫ് ജസ്റ്റീസായി ചുമതലയേൽക്കും.
ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് നവംബർ 17 ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനശിപാർശ. ഇന്ത്യയുടെ 46-ാമത് ചീഫ് ജസ്റ്റീസായി 2018 ഒക്ടോബർ മൂന്നാണ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് ചുമതലയേറ്റത്. നവംബർ 17ന് ചീഫ് ജസ്റ്റീസ് സ്ഥാനത്ത് നിന്ന് രഞ്ജൻ ഗൊഗോയ് വിരമിക്കും .അയോധ്യ ഭൂമി തർക്ക കേസിൽ അതിന് മുമ്പ് വിധി പറയും എന്നാണ് സൂചന. ഒപ്പം മധ്യസ്ഥ ചർച്ചയിലുണ്ടായ പുരോഗതിയും പ്രധാന വിഷയമാണ്
https://www.facebook.com/Malayalivartha