ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശികൾ അടക്കമുള്ള വിദേശീയർ നാടുകടത്താൻ അമിത് ഷാ ഉൾപ്പടെയുള്ളവർ മത്സരിക്കുമ്പോൾ അന്യ നാടുകളിൽ ഇന്ത്യക്കാരും അനുഭവിക്കുന്നത് സമാനമായ കഷ്ടതകൾ ...ഇന്ന് മെക്സിക്കോയിലെ ടോലുക്ക സിറ്റി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബോയിങ് 747 വിമാനത്തിൽ ഡൽഹിയിലേക്ക് നിര്ബന്ധമായി കയറ്റിവിട്ടത് സ്ത്രീകളടക്കം 311 ഇന്ത്യക്കാരെ

ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശികൾ അടക്കമുള്ള വിദേശീയർ നാടുകടത്താൻ അമിത് ഷാ ഉൾപ്പടെയുള്ളവർ മത്സരിക്കുമ്പോൾ അന്യ നാടുകളിൽ ഇന്ത്യക്കാരും അനുഭവിക്കുന്നത് സമാനമായ കഷ്ടതകൾ ...ഇന്ന് മെക്സിക്കോയിലെ ടോലുക്ക സിറ്റി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബോയിങ് 747 വിമാനത്തിൽ ഡൽഹിയിലേക്ക് നിര്ബന്ധമായി കയറ്റിവിട്ടത് സ്ത്രീകളടക്കം 311 ഇന്ത്യക്കാരെ ആണ്
മെക്സിക്കോയിലൂടെയാണ് പ്രധാനമായും അമേരിക്കയിലേക്ക് കുടിയേറ്റം നടക്കുന്നത്. ഇത് ശക്തമായി എതിർത്തിരിക്കുകയാണ് അമേരിക്ക. ഇനി ഒരു കുടിയേറ്റക്കാരനും അമേരിക്കയിലേക്ക് എത്തരുതെന്ന കർശന നിർദ്ദേശമാണ് അമേരിക്ക മെക്സിക്കോക്ക് കൊടുത്തിട്ടുള്ളത് ...ഇനി ഒരു ഇന്ത്യക്കാരൻ പോലും അമേരിക്കയിലേക്ക് കുടിയേറാനാനായി മെക്സിക്കോവിലേക്ക് വന്നുപോകരുതെന്ന കർശന നിർദ്ദേശം മെക്സിക്കോയും കൊടുത്തുകഴിഞ്ഞു
ഇതാദ്യമായാണ് മെക്സിക്കോയുടെ ഭാഗത്തു നിന്ന് ഇത്തരമൊരു നടപടിയുണ്ടാകുന്നത്. രാജ്യത്ത് സ്ഥിരമായി താമസിക്കാനുള്ള വ്യവസ്ഥകൾ പാലിക്കാത്തവരെയാണ് നാടുകടത്തിയതെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിക്കുന്നത് . ടോലുക്ക സിറ്റി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബോയിംഗ് 747 വിമാനത്തിൽ ന്യൂഡൽഹിയിലേക്കാണ് ഇവരെ കയറ്റിവിട്ടതെന്ന് നാഷണൽ മൈഗ്രേഷൻ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു
നാടുകടത്തപ്പെട്ട ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മെക്‌സിക്കോയില്‍ സ്ഥിരമായി താമസിക്കുന്നതിനുള്ള രേഖകള്‍ ഉണ്ടായിരുന്നില്ല. ഇവരെ ടൊലുക സിറ്റിയില്‍ നിന്ന് ദില്ലിയിലേക്കാണ് മടക്കി അയച്ചത്. ഒക്‌സാക്ക, ബാജാ കാലിഫോര്‍ണിയ, വെരാക്രൂസ്, ഷിയാപ്പാസ്, സൊനോറ, മെക്‌സിക്കോ സിറ്റി, ദുരംഗോ, തമാസ്‌ക്കോ എന്നീ നഗരങ്ങളില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അതിന് ശേഷം ഇമിഗ്രേഷന്‍ അതോറിറ്റിക്ക് മുന്നില്‍ ഹാജരാക്കുകയായിരുന്നു. ഇവരെല്ലാം തന്നെ അമേരിക്കയിലേക്ക് കുടിയേറാനായി മെക്സിക്കോയിൽ എത്തിയതായിരുന്നു.
കുടിയേറ്റവുമായി ബന്ധപ്പെട്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മെക്‌സിക്കോയെ കഴിഞ്ഞ ജൂണില്‍ ഭീഷണിപ്പെടുത്തിയിരുന്നു. മെക്സിക്കോയുടെ അതിർത്തികളിലൂടെ അനധികൃതമായി അമേരിക്കയിലേക്ക് പ്രവേശിക്കുന്നവരെ തടഞ്ഞില്ലെങ്കിൽ മെക്സിക്കോയിൽ നിന്നുള്ള മുഴുവൻ ഇറക്കുമതിക്കും തീരുവ ഏർപ്പെടുത്തുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയെ തുടർന്നാണ് മെക്സിക്കോ ഈ നടപടി എടുത്തിട്ടുള്ളത്
. ഇതേത്തുടർന്ന് അതിർത്തിയിൽ സുരക്ഷ വർദ്ധിപ്പിക്കാനും കുടിയേറ്റക്കാരെ തിരിച്ചെടുക്കാനുള്ള നയം വിപുലീകരിക്കാനും മെക്സിക്കോ സമ്മതിച്ചിരുന്നു. ഫെഡറൽ മൈഗ്രേഷൻ ഏജന്റുമാരും നാഷണൽ ഗാർഡിലെ അംഗങ്ങളും വെരാക്രൂസിലെ അക്കായുകൻ മൈഗ്രേഷൻ സ്റ്റേഷനിൽ എത്തിയാണ് നാടുകടത്തേണ്ടവരുടെ തിരിച്ചറിയലും തുടർന്നുള്ള കൈമാറ്റവും നടത്തിയത്
ഭാവിയിൽ ഇന്ത്യക്കാരുൾപ്പടെയുള്ള കുടിയേറ്റക്കാര്‍ യു.എസിലേക്ക് പ്രവേശിക്കുന്നത് തടയാനായി അതിര്‍ത്തി പ്രദേശങ്ങളില്‍ മെക്‌സിക്കോ സുരക്ഷ ശക്തമാക്കിയിട്ടുമുണ്ട് .അതിര്‍ത്തിയിലെ സുരക്ഷ ശക്തമാക്കുമെന്നും, അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുമെന്നും മെക്‌സിക്കോ ട്രംപിന് ഉറപ്പ് നല്‍കിയിട്ടുമുണ്ട്
https://www.facebook.com/Malayalivartha