ഹിന്ദു മഹാസഭ നേതാവ് കമലേഷ് തിവാരി വെടിയേറ്റ് മരിച്ചു; പ്രദേശം കനത്ത പോലീസ് കാവലിൽ

ഹിന്ദു മഹാസഭ നേതാവും ഹിന്ദു സമാജ് പാര്‍ട്ടിയുടെ സ്ഥാപകനുമായ കമലേഷ് തിവാരി വെടിയേറ്റ് മരിച്ചു. ലക്നൗവിലെ വസതിക്ക് സമീപത്ത് വെച്ചായിരുന്നു തിവാരിക്ക് വെടിയേറ്റത്. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ തിവാരിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. പക്ഷേ ജീവൻ രക്ഷിക്കാനായില്ല. ഖുര്‍ഷിദ് ബാഗിലെ വസതിക്ക്അടുത്ത് വച്ചായിരുന്നു ഈ സംഭവം നടന്നത്.
തിവാരിയുടെ പരിചയക്കാര്‍ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. കാവി വസ്ത്രധാരികളായ പ്രതികള്‍ ഒരു പെട്ടി മധുര പലഹാരങ്ങള്‍ നല്‍കാനെന്ന വ്യാജേനെ തിവാരിയുടെ വസതിക്ക് സമീപത്തെ ഓഫീസ് മുറിയിലേക്ക് പ്രവേശിച്ചു. ഓഫീസില്‍ കടന്ന ശേഷം പെട്ടിയില്‍ നിന്ന് തോക്കെടുത്ത് തിവാരിക്ക് നേരെ വെടിയുതിര്‍ത്ത ശേഷം ഓടി രക്ഷപ്പെട്ടു. കൊലപതകത്തിന് പിന്നാലെ പ്രദേശത്ത് വന്‍ പോലീസ് സന്നാഹത്തെ നിർത്തി.
https://www.facebook.com/Malayalivartha