കാശ്മീർ വിഷയത്തിൽ ഇന്ത്യക്കെതിരെ പ്രസ്താവന ഇറക്കിയ മലേഷ്യയ്ക്ക് എട്ടിന്റെ പണിയാണ് മോദി നൽകിയിരിക്കുന്നത്. തീർച്ചയായും മലേഷ്യ ഇത്തരമൊരു നീക്കം സ്വപ്നത്തിൽ പോലും കണ്ടു കാണില്ല ... ഇന്ത്യ നൽകിയ മറുപടി മലേഷ്യൻ വ്യാപാര മേഖലയിൽ കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്

കാശ്മീർ വിഷയത്തിൽ ഇന്ത്യക്കെതിരെ പ്രസ്താവന ഇറക്കിയ മലേഷ്യയ്ക്ക് എട്ടിന്റെ പണിയാണ് മോദി നൽകിയിരിക്കുന്നത്. തീർച്ചയായും മലേഷ്യ ഇത്തരമൊരു നീക്കം സ്വപ്നത്തിൽ പോലും കണ്ടു കാണില്ല ... ഇന്ത്യ നൽകിയ മറുപടി മലേഷ്യൻ വ്യാപാര മേഖലയിൽ കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്
ഐക്യരാഷ്ട്ര സഭയുടെ യോഗത്തിലാണ് കാശ്മീർ വിഷയത്തിൽ ഇന്ത്യക്കെതിരായി മലേഷ്യ രംഗത്തെത്തിയത്. കശ്മീരിൽ ഇന്ത്യ കടന്നുകയറ്റം നടത്തിയെന്നും, പാകിസ്ഥാനുമായി ചേർന്ന് അത് പരിഹരിക്കണമെന്നുമാണ് മലേഷ്യ ആവശ്യപ്പെട്ടിരുന്നത്. ഇതിന് പിന്നാലെ ഇന്ത്യ മലേഷ്യക്കെതിരെ വ്യാപാര മേഖലയിൽ ശക്തമായി പിടിമുറുക്കുകയായിരുന്നു. മോദിയുടെ സമ്മർദ്ദഫലമായി മലേഷ്യയിൽ നിന്നുള്ള പാമോയിൽ ഇറക്കുമതി വ്യാപാരികൾ അവസാനിപ്പി ക്കുകയും ചെയ്തു
ഇന്ത്യ സ്വീകരിച്ച ഈ നിലപാടിന് മുന്നില്‍ മലേഷ്യ ഇപ്പോൾ മുട്ടുമടക്കിയിരിക്കുകയാണ് . മലേഷ്യ പ്രധാനമന്ത്രിയുമായി ചര്‍ച്ചയ്‌ക്കൊരുങ്ങുകയാണ് ഇപ്പോൾ . എന്നാല്‍ ഇന്ത്യ ഇക്കാര്യത്തില്‍ വലിയ താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല. എന്നാല്‍ മലേഷ്യന്‍ പ്രധാനമന്ത്രി മഹാധീര്‍ വ്യാപാര പ്രതിസന്ധിയില്‍ കടുത്ത ആശങ്കയിലാണ്. ഇന്ത്യയെ പിണക്കം മാറ്റി ഒപ്പം നിര്‍ത്താനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്
സോഷ്യല്‍ മീഡിയയില്‍ ബോയ്‌ക്കോട്ട് മലേഷ്യ എന്ന ഹാഷ്ടാഗ് വലിയ ട്രെന്‍ഡിംഗായിരുന്നു. കശ്മീര്‍ വിഷയം ഇന്ത്യയില്‍ വളരെ ശക്തമായിട്ടാണ് അലയടിച്ചത്. തുര്‍ക്കി, മലേഷ്യ എന്നിവരുമായി യാതൊരു വിധ വ്യാപാര ബന്ധവും വേണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ദേശീയവാദികള്‍ ഉയര്‍ത്തിയത്. സമ്മര്‍ദം ശക്തമായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ മലേഷ്യയെ പ്രതിരോധത്തിലാക്കാന്‍ തീരുമാനിച്ചത്. മലേഷ്യയുടെ വിപണിയെ കടുത്ത രീതിയില്‍ ബാധിക്കുന്ന തീരുമാനമാണ് പാമോയില്‍ ഇറക്കുമതി റദ്ദാക്കിയത്.
വ്യാപാര ബന്ധം വേണ്ടെന്ന് പരസ്യമായി പറഞ്ഞിട്ടില്ലെങ്കിലും വ്യാപാര, ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങൾ വ്യാപാര കേന്ദ്രങ്ങളെ രഹസ്യമായി അറിയിച്ചിരിക്കുകയാണ്. മലേഷ്യയുടെ വളർച്ചയ്ക്കും വ്യാപാരത്തിലും തിരിച്ചടിയുണ്ടാകുമെന്ന് ഭയമാണ് മഹാധീറിനുള്ളത്.
വ്യാപാരികള്‍ യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് ഇറക്കുമതി റദ്ദാക്കിയത്. ഇത് മലേഷ്യയെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. അതേസമയം പാമോയിലിന് ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ ഒരുങ്ങുന്നുണ്ട്. ഇത് ഇന്ത്യയിലെ വ്യാപാരികളെ പാമോയില്‍ ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍ എത്തിച്ചിരിക്കുകയാണ്.
ഇന്ത്യയുടെ നടപടി മലേഷ്യയെ ശരിക്കും ഭയപ്പെടുത്തിയിരിക്കുകയാണ്. ഇത്തവണ വളര്‍ച്ചയും വ്യാപാരവും ഒരേപോലെ കുറയുമെന്ന ഭയമാണ് മഹാധീറിനുള്ളത്. നയതന്ത്ര തലത്തില്‍ ഇന്ത്യയുമായി ബന്ധപ്പെടാനാണ് മലേഷ്യയുടെ തീരുമാനം. മധ്യസ്ഥ ചര്‍ച്ചകളിലൂടെ ഇത് പരിഹരിക്കാനും മഹാധീര്‍ ശ്രമിക്കുന്നുണ്ട്. മലേഷ്യയില്‍ നിന്ന് ആഭ്യന്തര ആവശ്യങ്ങള്‍ക്കുള്ള എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. വലിയ നഷ്ടം ഇതിലൂടെ ഉണ്ടാവുമെന്ന് മലേഷ്യ കണക്കുകൂട്ടുന്നു
ഇന്ത്യന്‍ സര്‍ക്കാര്‍ പാമോയില്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ മലേഷ്യ ചര്‍ച്ച നടത്തും. നയതന്ത്ര തലത്തിലുള്ള പ്രശ്‌നപരിഹാരമാണ് മലേഷ്യ ലക്ഷ്യമിടുന്നതെന്നും മഹാധീര്‍ വ്യക്തമാക്കി. ഇന്ത്യയുടെ ബഹിഷ്‌കരണത്തിന്റെ തോത് കുറയ്ക്കാനാണ് ശ്രമമെന്നും മഹാധീര്‍ പറഞ്ഞിരുന്നു. അതേസമയം ഇന്ത്യയില്‍ നിന്നുള്ള പോത്തിറച്ചിയുടെയും പഞ്ചസാരയുടെയും ഇറക്കുമതി മലേഷ്യ കഴിഞ്ഞ ദിവസം വര്‍ധിപ്പിച്ചിരുന്നു. ഇത് വ്യാപാര യുദ്ധം അവസാനിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു.
9 മില്യണ്‍ പാമോയിലാണ് ഇന്ത്യ മലേഷ്യയില്‍ നിന്ന് വാങ്ങുന്നത്. 15 മുതല്‍ 20 മില്യണിന്റെ വരെ വ്യാപാര ഇടപാടുകള്‍ ഇന്ത്യ മലേഷ്യയുമായ നടത്തുന്നുണ്ട്. ഇവയിൽ വരുന്ന കുറവ് മലേഷ്യയെ സാരമായി ബാധിക്കും .എന്നാൽ മലേഷ്യയിൽ നിന്ന് പാം ഓയിൽ ഇറക്കുമതി ചെയ്യുന്നത് നിർത്തിയാലും ഇന്ത്യയിൽ ഭക്ഷ്യ എണ്ണയുടെ കുറവുണ്ടാകില്ല .അർജന്റീനയിൽ നിന്നുള്ള സോയോയിൽ, യുക്രെയ്നിൽ നിന്നുള്ള സൂര്യകാന്തി എണ്ണ എന്നിവയുടെ ഇറക്കുമതി വർധിപ്പി ച്ചാൽ ഈ കുറവ് നികത്താനാകും
https://www.facebook.com/Malayalivartha