Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദയം തകർക്കുന്ന കാഴ്ച...


ശ്രീനിവാസന്റെ ആരോഗ്യത്തെ തളർത്തിയ ശീലങ്ങൾ; തുറന്നുപറച്ചിലുകൾ ശത്രുക്കളെ ഉണ്ടാക്കി...


മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ...


പ്രിയ സുഹൃത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നു.... നടൻ ശ്രീനിവാസന്‍റെ വിയോഗത്തിൽ അനുസ്മരിച്ച് സുഹൃത്തും സഹപാഠിയുമായ നടൻ രജനീകാന്ത്....


ഉന്നതരുടെ പങ്കിനെക്കുറിച്ച് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിച്ചു; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റ് ഉടൻ: സ്വർണ്ണക്കൊള്ളയില്‍ ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ED

ചാമ്പലായത് മൂന്ന് ഭീകര ക്യാമ്പുകൾ ;10 പാക്ക് സൈനികരെയും 35 ഭീകരരെയും വധിച്ചു....പാകിസ്ഥാന് കിട്ടിയത് മുട്ടൻ പണി

21 OCTOBER 2019 04:02 PM IST
മലയാളി വാര്‍ത്ത

പുല്‍വാമയ്ക്ക് മറുപടിയുമായിപാക്കിസ്ഥാന്‍ അതിര്‍ത്തി നിയന്ത്രണ രേഖ കടന്ന് ഇന്ത്യന്‍ വ്യോമസേനയുടെ നീക്കത്തിനു ശേഷം അതിര്‍ത്തിക്കപ്പുറത്തെ ഭീകര കേന്ദ്രങ്ങളിലേക്ക് ഇന്ത്യ നടത്തുന്ന ആദ്യ ആക്രമണമാണ് ഇന്നലെ അരങ്ങേറിയത്. പാക് അധിനിവേശ കാശ്മീരിനെ മാത്രമേ ഇന്ത്യ അക്രമിക്കുകയുള്ളു എന്ന നിഗമനത്തിലായിരുന്നു പാകിസ്ഥാൻ എന്നാൽ ഇന്ത്യ നടത്തിയ മിന്നൽ ആക്രമണം ഒരു പടികൂടി കടന്ന് ബലാകോട്ടിനെ തകർത്ത് തരിപ്പണമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ പാക് അധിനിവേശ കശ്മീരിലെ നീലം താഴ്‌വരയില്‍ ജുറ, അത്മുഖം, കുന്ദല്‍സാഹി എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. ഇന്ത്യൻ സൈന്യം 7 ഭീകര ക്യാമ്പുകൾ മാത്രമല്ല തകർത്തത് 10 പാക്ക് സൈനികരെയും 35 ഭീകരരെയും വധിക്കുകയുമുണ്ടായി.


അതോടൊപ്പം തന്നെ ഇനിയും വെടി നിര്‍ത്തല്‍ കരാര്‍ പാക്കിസ്ഥാന്‍ ലംഘിച്ചാല്‍ നിയന്ത്രണ രേഖയ്ക്ക് അപ്പുറം വായു സേനയും കരസേനയും സംയുക്ത ഓര്‍പ്പറേഷന്‍ നടത്തും എന്ന ശാസനയും ഇന്ത്യ പറയാതെ പറഞ്ഞു. പാക് അധീന കശ്മീരിലെ ലീപ താഴ്‌വരയിലാണ് ഭീകരക്യാമ്ബുകള്‍ പ്രവര്‍ത്തിച്ചിരുന്നത് തന്നെ. ഇതിൽ നിന്നുള്ള 7 ക്യാമ്പുകളാണ് സൈന്യം പൂര്‍ണമായും തകര്‍ത്തത്. ഇതോടൊപ്പം തന്നെ ഇനി ഉണ്ടാകുന്ന ഏത് സാഹചര്യത്തെയും നേരിടാൻ നാവിക സേനയും അറേബ്യന്‍ കടലില്‍ സൈനികാഭ്യാസങ്ങള്‍ക്ക് തുടക്കമിടുമെന്നുംവെളിപ്പെടുത്തുകയുണ്ടായി. ഇനി എങ്ങനെ എവിടെ മറുപടി നൽകണമെന്ന് തീരുമാനമെടുക്കാൻ സൈന്യത്തിന് അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം പ്രകോപിതനായ ഇമ്രാൻ ഖാൻ നിരന്തം പ്രേശ്നങ്ങൾ ഉരുവാക്കിയിരുന്നു. എന്നാൽ ലോകരാഷ്ട്രങ്ങൾ കൂടി കൈവിട്ടതോടെ കൂട്ടുപിടിച്ചത് ഭീകരരെയാണ്. കാശ്മീരിലേക്ക് അവിടേക്കു ഭീകരരെ കടത്തിവിടാന്‍ പാക്കിസ്ഥാന്‍ നിരന്തരം ശ്രമം നടത്തുന്നതായി രഹസ്യ അന്വേഷണ സംഘം വിലയിരുത്തി. ഇതിലൂടെ കണ്ടെത്തിയ കണക്കുകൾ പ്രകാരം ഈ വര്‍ഷം സെപ്റ്റംബര്‍ വരെ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 2050 തവണയും ജൂലൈയില്‍ 296 തവണയും ഓഗസ്റ്റില്‍ 307 തവണയും സെപ്റ്റംബറില്‍ 292 തവണയും പാക്കിസ്ഥാന്റെ പ്രകോപനമുണ്ടാക്കിയിരുന്നു. നുഴഞ്ഞ് കയറാൻ ശ്രമിച്ച ഭീകരവാദികളെ പിടികൂടിയതിലും ഗണ്യമായ വർധന ഉണ്ടായി. അതിനോടൊപ്പം തന്നെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ശനിയാഴ്ച രാത്രി പാക്കിസ്ഥാന്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ 2 ഇന്ത്യന്‍ സൈനികരും ഒരു നാട്ടുകാരനും മരണമടഞ്ഞിരുന്നു എന്ന വാർത്തയും പുറത്തേക്ക് വന്നു. ഇതിനെതിരെ ഒത്തിരി തവണ ഇന്ത്യ നേരിട്ട് കണക്ക് നൽകിയതാണ്. എന്നാൽ അത് പാകിസ്ഥാൻ മുഖവിലക്കെടുത്തില്ല.

പാക് അധീന കാശ്മീരില്‍ 35 ഭീകരര്‍ വരെ കൊല്ലപ്പെട്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പാക്ക് അധിനിവേശ കശ്മീരിലെ ഭീകരത്താവളങ്ങള്‍ക്കും അവര്‍ക്കു പിന്തുണ നല്‍കുന്ന പാക്ക് സൈനിക പോസ്റ്റുകള്‍ക്കും നേരെ വന്‍ ആക്രമണമാണ് ഇന്ത്യന്‍ സൈന്യം നടത്തിയത് തന്നെ. തകര്‍ത്ത മുന്ന് ഭീകരത്താവളങ്ങളും നുഴഞ്ഞു കയറ്റക്കാരെ സജ്ജമാക്കി നിര്‍ത്താന്‍ വേണ്ടി പാക് സൈന്യം തയ്യാറാക്കിയതാണ് എന്നാണ് അന്വേഷണ അജൻസികൾ നൽകിയ വിവരം.

അതേസമയം അഞ്ചുകൊല്ലത്തിനിടെ പാക്കിസ്ഥാന്‍ ഏറ്റവുംകൂടുതല്‍ പ്രാവശ്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചവര്‍ഷമാണിത്. ഒക്ടോബര്‍വരെ 2,310 തവണയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് തന്നെ. അതോടൊപ്പം തന്നെ 2018-ല്‍ ഇത് 1,629 ആയിരുന്നു. ഇക്കൊല്ലം ഒക്ടോബര്‍വരെ 147 ഭീകരരെ വധിച്ചെന്ന് സൈന്യം അറിയിച്ചു. പാക് അതിക്രമത്തില്‍ ഹവില്‍ദാര്‍ പദം ബഹാദൂര്‍ ശ്രേഷ്ഠ, റൈഫിള്‍മാന്‍ ഗാമില്‍ കുമാര്‍ ശ്രേഷ്ഠ എന്നിവരാണു വീരമൃത്യു വരിച്ചത് തന്നെ. തുടര്‍ന്ന് അര്‍ധരാത്രിക്കു ശേഷം ഇന്ത്യ തിരിച്ചടി ആരംഭിക്കുകയുണ്ടായി. ലഷ്‌കറെ തയിബ, ജയ്‌ഷെ മുഹമ്മദ് എന്നീ ഭീകര സംഘടനകളുടെ കേന്ദ്രങ്ങളാണ് സൈന്യം തകര്‍ത്തത്. പാകിസ്താന്റെ ഭാഗത്ത് നിന്നും ഇനി ഒരു പ്രകോപനം ഉണ്ടായാൽ ഇന്ത്യൻ സൈന്യം തീരുമാനിക്കും ഇനി എന്ത് എങ്ങനെ എന്നൊക്കെ. ത്തിനായി ഇന്ത്യൻ സൈന്യം എല്ലാ ദിശയും സുരക്ഷ ശക്തമാക്കി കഴിഞ്ഞു.

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോ ഡ്രൈവര്‍ക്ക് പോലീസിന്റെ ക്രൂര മര്‍ദ്ദനം  (5 hours ago)

നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് സഞ്ചിയിലാക്കി കുടുംബത്തിന്റെ ദുരിതയാത്ര  (5 hours ago)

നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ വിജയിച്ച സ്ഥാനാര്‍ഥി മരിച്ചു  (5 hours ago)

സത്യപ്രതിജ്ഞക്ക് മണിക്കൂറുകൾ,നിയുക്ത പഞ്ചായത്ത് അംഗം പ്രസാദ് നാരായണ അന്തരിച്ചു..  (6 hours ago)

പ്രവാസികൾക്ക് നല്ലകാലം വരുന്നൂ യുഎഇയിലെ ഈ മാറ്റങ്ങൾ അറിയാതെ പോകരുത് ....!!  (6 hours ago)

ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് പോകാൻ ഇനി വിസ വേണ്ട ഇന്ത്യയും സൗദിയും കരാറിൽ ഒപ്പിട്ടു ...നിർണായക നീക്കം  (6 hours ago)

ചിരിപ്പിച്ചും ചിന്തിപ്പിച്ചും 48 വർഷം നടൻ ശ്രീനിവാസന് അന്ത്യാഞ്ജലി  (6 hours ago)

പുല്‍പ്പള്ളിയില്‍ കടുവ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു  (8 hours ago)

സ്‌കൂളില്‍ വിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു  (9 hours ago)

ലെമൺ മർഡർ കേസ് ( ( L.M. കേസ് ); ഫസ്റ്റ് ലക്ക് പോസ്റ്റർ പുറത്തുവിട്ടു!!  (9 hours ago)

തലശ്ശേരിയില്‍ പ്ലാസ്റ്റിക്ക് റീസൈക്ലിങ് യൂണിറ്റില്‍ വന്‍ തീപിടിത്തം  (9 hours ago)

കാക്കനാട് റെക്കാ ക്ലബ് പുതിയ പിക്കിള്‍ബോള്‍ കോര്‍ട്ടുകള്‍ ഉദ്ഘാടനം ചെയ്തു...  (10 hours ago)

വസന്തോത്സവം-2025: എഴുപതോളം ഇനങ്ങളില്‍ മത്സരങ്ങള്‍ ഡിസംബര്‍ 24 ന് തുടക്കമാകും...  (10 hours ago)

ബംഗളുരുവില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം  (10 hours ago)

ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദ  (10 hours ago)

Malayali Vartha Recommends
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു....തൃപ്പൂണിത്തുറ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം
Hide News