വിവാഹത്തിനു ശേഷം പെണ്‍വീട്ടുകാര്‍ ഒരുക്കിയ സത്കാരത്തില്‍ പങ്കെടുക്കാന്‍ വസ്ത്രം മാറാന്‍ പോയ വധു തിരികെയെത്തിയില്ല; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കണ്ട കാഴ്ച ഞെട്ടിച്ചു കളഞ്ഞു
കോഴിക്കോട് നടന്ന ഒരു വിവാഹത്തിൽ വിവാഹശേഷം വധുവിനെ കാണാതായി ....പെണ്‍വീട്ടുകാര്‍ ഒരുക്കിയ സത്കാരത്തില്‍ പങ്കെടുക്കാന്‍ ചടങ്ങനുസരിച്ച് വസ്ത്രം മാറാന്‍ പോയതാന് വധു.. വാനും കൂട്ടരും ഏറെ നേരം കാത്തിരുന്നെങ്കിലും വധുവിനെ കാണാത്തതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചു. കണ്ടെത്താൻ അക്കത്തതിനെത്തുടർന്നു സി സി ടി വി പരിശോധിച്ചപ്പോഴാണ് ഞെട്ടി ക്കുന്ന വിവരം അറിഞ്ഞത്. പുറത്തു കാറുമായി കാത്തുനിന്ന കാമുകന്റെ കൂടെ വധു ഒളിച്ച്ചോടിയിരിക്കുന്നു
പെണ്ണിന്റെ അകന്ന ബന്ധു തന്നെയായിരുന്നു ഇരിങ്ങാടന്‍പളളി സ്വദേശിയായ വരന്. പെണ്‍വീട്ടുകാര്‍ 1500 പേര്‍ക്കുളള സത്കാരസദ്യയും ഒരുക്കിയിരുന്നു. അതേസമയം വധുവിന്റെ അച്ഛന് മകളെ കാണാനില്ലെന്ന് നല്കിയ പരാതിയില്‍ കസബ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നഗരത്തിലെ ഒരു ഓഡിറ്റോറിയത്തില്‍ ഞായറാഴ്ചയായിരുന്നു വിവാഹം. വിവാഹശേഷം വരനും വധുവും ഒന്നിച്ചിരുന്ന് ഭക്ഷണംകഴിച്ചതിനുശേഷം സത്കാരത്തിന് പോകാനായി വസ്ത്രംമാറാന്‍ പോയ വധു പക്ഷെ തിരിച്ചു വന്നില്ല. സുഹൃത്തായ യുവതിയെയും ഒപ്പംകൂട്ടിയിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചുവരാതിരുന്ന വധുവിനെ ബന്ധുക്കള്‍ അന്വേഷിച്ചു. കാണാതെ വന്നപ്പോള്‍ ഓഡിറ്റോറിയത്തിലെ സി.സി.ടി.വി. കാമറ പരിശോധിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha