Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

കാനഡ ഫെഡറൽ തെരഞ്ഞെടുപ്പിൽ രണ്ടാം തവണയും പ്രധാനമന്ത്രി ജസ്​റ്റിൻ ട്രുഡോയുടെ പാർട്ടിക്ക് വിജയം. എന്നാൽ മതിയായ ഭൂരിപക്ഷം ഇല്ലാത്തതിനാൽ മറ്റ്​ പാർട്ടികളുടെ കൂടി പിന്തുണയോടെ മാത്രമേ ഭരിക്കാനാവൂ. ഇതോടെ കാനഡയിൽ തൂക്കു സർക്കാർ​ ഉറപ്പായി

22 OCTOBER 2019 05:42 PM IST
മലയാളി വാര്‍ത്ത

കാനഡ ഫെഡറൽ തെരഞ്ഞെടുപ്പിൽ രണ്ടാം തവണയും പ്രധാനമന്ത്രി ജസ്​റ്റിൻ ട്രുഡോയുടെ പാർട്ടിക്ക് വിജയം. എന്നാൽ മതിയായ ഭൂരിപക്ഷം ഇല്ലാത്തതിനാൽ മറ്റ്​ പാർട്ടികളുടെ കൂടി പിന്തുണയോടെ മാത്രമേ ഭരിക്കാനാവൂ. ഇതോടെ കാനഡയിൽ തൂക്കു സർക്കാർ​ ഉറപ്പായി.

സ്വകാര്യ ജീവിതത്തിലും ഭരണത്തിലും നിരവധി ആരോപണങ്ങള്‍ നേരിട്ട ട്രൂഡോയുടെ ലിബറൽ പാർട്ടിക്ക് അടുത്ത നാലുവർഷം തികച്ചും നിർണായകം തന്നെ ആകും ..കാനഡയില്‍ ന്യൂനപക്ഷ സര്‍ക്കാരുകള്‍ വാഴ്‍ന്ന ചരിത്രമില്ല എന്നതും ശ്രദ്ധേയമാണ് . പരമാവധി രണ്ടര വര്‍ഷം വരെ മാത്രമേ ഇത്തരം സര്‍ക്കാറുകള്‍ക്ക് ആയുസ്സുണ്ടാകാറുള്ളൂ. വ്യവസായികളെ കൂടുതലായി പിന്തുണയ്‍ക്കുകയും പെട്രോളിയം ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ട്രൂഡോയ്‍ക്ക് കനത്ത വെല്ലുവിളിയാകും സഖ്യകക്ഷികള്‍ എന്നാണ് പൊതുവിലയിരുത്തല്‍

338 അംഗ നിയമസഭയില്‍ 156 സീറ്റാണ് ലിബറല്‍ പാര്‍ട്ടിക്ക് ലഭിച്ചത്. 2015 ലെ തെരഞ്ഞെടുപ്പില്‍ 184 സീറ്റുകള്‍ക്കാണ് ലിബറല്‍ പാര്‍ട്ടി അധികാരത്തിലെത്തിയത്. 121 സീറ്റ് നേടിയ ടോറികൾ പ്രതിപക്ഷമായി തുടരും. ആകെ പോൾ ചെയ്തതിൽ 34.4% വോട്ട് നേടി പക്ഷേ കൺസർവേറ്റീവ് പാർട്ടി കരുത്ത് തെളിയിച്ചു. ലിബറലിന് 33% വോട്ടാണ് ലഭിച്ചത്. ഒന്റാരിയോ പ്രവിശ്യയിലെ പ്രീമിയറായ കൺസർവേറ്റീവ് പാർട്ടി നേതാവ് ഡഗ് ഫോർഡിന്റെ സർക്കാർ എടുത്ത പല തീരുമാനങ്ങളും നടപ്പിലാക്കിയ പല പരിഷ്കാരങ്ങളും നടപടികളും ഈ മേഖലയിൽ, പ്രത്യേകിച്ച് ഗ്രേറ്റർ ടൊറന്റോ മേഖലയിൽ പാർട്ടിയുടെ പതനത്തിനും കാരണമായെന്നാണ് പ്രവർത്തകരുടെപോലും വിശ്വാസം. പ്രവിശ്യയിൽ ലിബറൽ 79 സീറ്റ് നേടിയപ്പോൾ കൺസർവേറ്റീവിന് 36 സീറ്റേ നേടാനായുള്ളു

എന്നാൽ മതിയായ ഭൂരിപക്ഷം ഇല്ലാത്തതിനാൽ മറ്റ്​ പാർട്ടികളുടെ കൂടി പിന്തുണയോടെ മാത്രമേ ഭരിക്കാനാവൂ. വിജയത്തിലും ജസ്റ്റിൻ ട്രൂഡോയെ അലോസരപ്പെടുത്താവുന്ന ഒട്ടേറെ ഘടകങ്ങളാണുള്ളത്. ന്യൂനപക്ഷ സർക്കാരായി ചുരുങ്ങിയെന്നതു മാത്രമല്ല, തിരഞ്ഞെടുപ്പ് ഗോദയിലെ ഏറ്റവും വലിയ രാഷ്ട്രീയ വിവാദമായിരുന്ന ലാവലിനുമായി ബന്ധപ്പെട്ട ട്രൂഡോയുമായി ഇടഞ്ഞ് രാജിവച്ച ജോഡി വിൽസൻ റേബോൾഡിൻറെ വിജയവും ഏറെ വിഷമിപ്പിക്കും. ഒരു പാർട്ടിയുടെയും പിന്തുണയില്ലാതെ, സ്വതന്ത്ര്യയായി മൽസരിച്ചാണ് ജോഡി റേ വിജയിച്ചതെന്നത് ഇരട്ടിമധുരം പകരുന്നു. പാർലമെന്റിലെ ഏക സ്വതന്ത്ര അംഗം. കാലാവസ്ഥാ വ്യതിയാനവും കാർബൺ ടാക്സുമെല്ലാം സജീവ വിഷയമായിരുന്ന തിരഞ്ഞെടുപ്പിൽ ഗ്രീൻ പാർട്ടിയും നില മെച്ചപ്പെടുത്തി. ഒന്നിൽ നിന്ന് മൂന്ന് സീറ്റ്, പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം

കാനഡയില്‍ സ്ഥിരതാമസം ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് ജസ്റ്റിന്‍ ട്രൂഡോയുടെ തെരഞ്ഞെടുപ്പ് ആശ്വാസമാകും. 2018ല്‍ മാത്രം കാനഡയിലേക്ക് കുടിയേറിയ ഇന്ത്യക്കാരുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധനയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കാനഡ വാഗ്‍ദാനം ചെയ്യുന്ന എക്സ്‍പ്രസ്‍ എന്‍ട്രി സംവിധാനത്തില്‍ 92,231 ഇന്ത്യക്കാര്‍ സ്ഥിരതാമസക്കാരായി. കൂടുതല്‍ പേര്‍ അവസരം കാത്തിരിക്കുന്നു. 2021 ആകുമ്പോഴേക്കും പത്ത് ലക്ഷം തൊഴില്‍ വൈദഗ്‍ധ്യമുള്ള കുടിയേറ്റക്കാരെ കാനഡയില്‍ എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ പദ്ധതി.

ഈ നയങ്ങള്‍ക്ക് പ്രധാനപ്പെട്ട വെല്ലുവിളി കാനഡയില്‍ ട്രൂഡോയുടെ തെരഞ്ഞെടുപ്പ് ആയിരുന്നു. കുടിയേറ്റത്തില്‍ വളരെ ഉദാരമായ നിലപാട് സ്വീകരിച്ചിട്ടുള്ള ട്രൂഡോ പ്രധാനമന്ത്രി പദത്തില്‍ നിന്ന് പുറത്തായാല്‍ കാനഡയിലെ നയങ്ങളും മാറുമെന്നതായിരുന്നു പ്രശ്‍നം.ട്രൂഡ‍ോയുടെ പ്രധാന എതിരാളി ആന്‍ഡ്രൂ ഷീര്‍ നിലവിലെ സര്‍ക്കാരിന്‍റെ കുടിയേറ്റ നയങ്ങള്‍ മോശമാണെന്ന് വാദിക്കുന്നയാളാണ്. കുടിയേറ്റത്തില്‍ നിയന്ത്രണം കൊണ്ടുവരണമെന്നും അതിര്‍ത്തിയില്‍ അനധികൃത കുടിയേറ്റം തടയാന്‍ മതില്‍ വേണമെന്നും ഷീര്‍ നയിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മുന്‍പ് ആവശ്യപ്പെട്ടതാണ്.

ഡോണാള്‍ഡ് ട്രംപ് അധികാരത്തില്‍ എത്തിയശേഷം യുഎസ്, കുടിയേറ്റം കര്‍ശനമായി നിയന്ത്രിക്കുകയാണ്. ഇതോടെ ഇന്ത്യക്കാരുള്‍പ്പെടെയുള്ളവര്‍ കാനഡയിലേക്കാണ് അവസരം തേടുന്നത്. ഈ അന്തരീക്ഷം നിലനില്‍ക്കാന്‍ ട്രൂഡോ തുടരണമെന്നതായിരുന്നു പ്രതീക്ഷ..അതുകൊണ്ടുതന്നെ കാനഡ ഉറ്റുനോക്കുന്ന ഇന്ത്യക്കാർക്ക് തൽക്കാലം ആശ്വസിക്കാം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (1 hour ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (1 hour ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (2 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (2 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (2 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (3 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (4 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (5 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (5 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (5 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (6 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (6 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (6 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (7 hours ago)

Malayali Vartha Recommends