ചെയ്തത് തെറ്റായി പോയി; അവ തിരുത്തണം...ക്ഷേത്രം തകർത്ത് പള്ളികൾ നിർമ്മിച്ച എല്ലാ ഭൂമികളും മുസ്ലീം സമുദായം ഹിന്ദുക്കൾക്ക് കൈമാറണമെന്ന് ഷിയാ വഖഫ് ബോർഡ്
ക്ഷേത്രം പൊളിച്ച് പള്ളികൾ നിർമ്മിച്ച് മുസ്ലീം സമുദായം കൈവശപ്പെടുത്തിയ എല്ലാ ഭൂമികളും ഹിന്ദുക്കൾക്ക് തന്നെ കൈമാറണമെന്ന് ഉത്തർ പ്രദേശ് ഷിയാ വഖഫ് ബോർഡ് പറഞ്ഞു . അയോദ്ധ്യക്കേസിൽ വിധി വരാൻ ദിവസങ്ങൾ ശേഷിക്കേയാണ് ബോർഡിന്റെ പരാമർശം എന്നതാണ് ഏറെ ശ്രദ്ധേയം .
പൂർവ്വികർ ചെയ്ത തെറ്റുകൾ തിരുത്താൻ നാം തയ്യാറാവണം... ക്ഷേത്രം തകർത്ത് പള്ളികൾ നിർമ്മിച്ച എല്ലാ ഭൂമികളും മുസ്ലീം സമുദായം ഹിന്ദുക്കൾക്ക് കൈമാറാൻ തയ്യാറാവണം . അതിലുള്ള അവകാശം ഉപേക്ഷിക്കാൻ തയ്യാറാവണം എന്നായിരുന്നു ഉത്തർ പ്രദേശ് ഷിയാ വഖഫ് ബോർഡ് വസീം റിസ്വി പറഞ്ഞത്
എഎസ്ഐയുടെ കീഴിലുള്ള പള്ളികളിൽ ആരാധന നടത്താനുള്ള അവസരം നൽകണമെന്ന് സുന്നി വിഭാഗം ആവശ്യമുന്നയിച്ചിരുന്നു ഇതിന്റെ പ്രതികരണമായിരുന്നു വസീം റിസ്വിയുടെ പ്രതികരണം .
അയോധ്യ ഭൂമിതർക്ക കേസിലെ കക്ഷികൾ അധികവാദങ്ങൾ സുപ്രീംകോടതി ഭരണഘടനാബെഞ്ചിന് എഴുതി നൽകിയിരുന്നു. തർക്കഭൂമിയിൽ സുന്നി വഖഫ് ബോർഡിന് ഉടമസ്ഥതയില്ല. ഷിയാ വഖഫ് ബോർഡിനാണ് അവകാശം. ഹൈക്കോടതി സുന്നി വഖഫ് ബോർഡിന് നൽകിയ ഭൂമി ഹിന്ദുകക്ഷികൾക്ക് കൈമാറണം എന്നാണു ഷിയാ വഖഫ് ബോർഡ് എഴുതി നൽകിയത്
https://www.facebook.com/Malayalivartha