ഇസഡ് പ്ലസ് സുരക്ഷ വേണ്ടെന്ന് കേജരിവാള്‍

തനിക്ക് ഇസഡ് പ്ലസ് സുരക്ഷ വേണ്ടെന്നു നിയുക്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ അറിയിച്ചു. ആഭ്യന്തരമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണു കേജരിവാള്‍ ഇക്കാര്യം അറിയിച്ചത്. 14 നു രാംലീല മൈതാനിയില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്കു കേജരിവാള്‍ രാജ്‌നാഥ് സിംഗിനെ ക്ഷണിക്കുകയും ചെയ്തു. മനീഷ് സിസോദിയയ്ക്ക് ഒപ്പം രാജ്‌നാഥ് സിംഗിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച.
ഡല്‍ഹിയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും കേജരിവാളുമായി കൂടിക്കാഴ്ച നടത്തി. സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ അറിയിക്കാനാണു പോലീസ് ഉദ്യോഗസ്ഥര്‍ എത്തിയത്. കനത്ത സുരക്ഷ എന്ന പോലീസിന്റെ നിര്‍ദേശത്തോടു കേജരിവാള്‍ അനുകൂലമായി പ്രതികരിച്ചില്ല. രാവിലെ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവുമായി കേജരിവാള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























