ആം ആദ്മി പാര്‍ട്ടിയുമായി സഹകരിക്കാന്‍ തയ്യാറെന്ന് പ്രകാശ് കാരാട്ട്

ആം ആദ്മി പാര്‍ട്ടിയുമായി സഹകരിക്കാന്‍ തയ്യാറെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. എ.എ.പിയുടെ ചരിത്ര വിജയം സുപ്രധാന സന്ദേശമാണ് നല്‍കുന്നത്. ഈ സന്ദേശം ഉള്‍ക്കൊണ്ട് സി.പി.എം മുദ്രാവാക്യങ്ങളും രീതിയും മാറ്റുമെന്നും കാരാട്ട് പറഞ്ഞു. യുവാക്കളാണ് ആം ആദ്മി പാര്‍ട്ടിയുടെ ശക്തി ഇതില്‍ നിന്ന് സി.പി.എമ്മിനും പാഠം പഠിക്കാനുണ്ട്.
ആം ആദ്മിയുടെ പ്രവര്‍ത്തന രീതി വ്യത്യസ്തമാണ്. എന്‍.ഡി.എ സര്‍ക്കാരിനെതിരെയും നരേന്ദ്ര മോഡിക്കെതിരെയും ഉയര്‍ന്ന ജനവികാരമാണ് ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കണ്ടതെന്നും കാരാട്ട് പറഞ്ഞു. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കാത്ത മണ്ഡലങ്ങളില്‍ സി.പി.എം ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ നല്‍കിയിരുന്നു. ചരിത്ര വിജയം നേടിയ കെജ്രിവാളിനെയും ആം ആദ്മി പാര്‍ട്ടിയെയും സി.പി.എം അഭിനന്ദിക്കുകയും ചെയ്തിരുന്നു.
ഡല്‍ഹിയില്‍ 70 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 15 സ്ഥാനാര്‍ത്ഥികളെയാണ് സി.പി.എം അടക്കമുള്ള ഇടത് പാര്‍ട്ടികള്‍ മത്സരിപ്പിച്ചത്. എന്നാല്‍ പതിനഞ്ച് പേര്‍ക്കും കെട്ടിവച്ച കാശ് നഷ്ടമായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























