അജയ് മാക്കന്റെ രാജി ഹൈക്കമാന്‍ഡ് തള്ളി

അജയ് മാക്കന്റെ രാജി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തള്ളി. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെത്തുടര്‍ന്നാണു മാക്കന്‍ രാജി സമര്‍പ്പിച്ചത്. പാര്‍ട്ടി ഏല്‍പ്പിച്ചിരുന്ന എല്ലാ ഔദ്യോഗികസ്ഥാനങ്ങളും രാജി വയ്ക്കുന്നതായാണു മാക്കന്‍ നേതൃത്വത്തെ അറിയിച്ചിരുന്നത്.
അജയ് മാക്കനായിരുന്നു ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനു നേതൃത്വം നല്‍കിയത്. 70 സീറ്റുകളില്‍ ഒന്നു പോലും നേടാനാകാതെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണു ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേരിട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























