ജമ്മു കശ്മീർ - നിയന്ത്രണ രേഖയിൽ പാകിസ്ഥാന്‍റെ വെടിനിർത്തൽ ലംഘനം...ഒരു നാട്ടുകാരൻ കൊല്ലപ്പെട്ടു...

ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയോട് ചേർന്ന് കുംകാരിഗ്രാമത്തിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു, വെടിവയ്പ്പിൽ ഒരു നാട്ടുകാരൻ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട് . ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും പറയുന്നു .. ഇന്ത്യൻ സൈന്യം തിരിച്ചടിക്കുകയാണ്. ഇന്നലെ കുൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ അഞ്ച് തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു
പുൽവാമയിൽ പത്താംക്ലാസ് വിദ്യാർത്ഥികളുടെ പരീക്ഷാ കേന്ദ്രത്തിന് മുന്നിലുണ്ടായിരുന്ന സിആർപിഎഫ് സൈനിക വ്യൂഹത്തിന് നേരെയും ഇന്നലെ വെടിവയ്പ്പുണ്ടായി. സോപോറിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ നിന്നവർക്കെതിരെയും ഗ്രെനേഡ് ആക്രമണമുണ്ടായി. യൂറോപ്യൻ പാർലമെന്‍റംഗങ്ങളുടെ കശ്മീർ സന്ദർശനത്തിനിടെയായിരുന്നു ഇന്നലത്തെ ഭീകരാക്രമണം
കശ്മീരില്‍ സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് കേന്ദ്രസർക്കാർ ആവർത്തിക്കുമ്പോഴും അതിർത്തിയിൽ ഭീകരാക്രമണം തുടരുകയാണ്
https://www.facebook.com/Malayalivartha