ഒരു മൃതദേഹം കിട്ടിയാലേ നിങ്ങൾ എന്തെങ്കിലും ചെയ്യൂ ? തമിഴ്നാട് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

തമിഴ്നാട് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. രണ്ട് വയസുകാരന്‍ കുഴല്‍കിണറില്‍ വീണ് മരിച്ച സംഭവത്തിലാണ് മദ്രാസ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്. ഒരു മൃതദേഹം കിട്ടി കഴിഞ്ഞിട്ടേ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യൂ എന്ന നിലയിലാണോ ഉള്ളതെന്ന് ഹൈക്കോടതി ചോദിച്ചു.
ബോര്‍വെല്ലുകളും ട്യൂബ് വെല്ലുകളും കുഴിക്കുമ്പോൽ പാലിക്കണ്ടുന്ന ചട്ടങ്ങളും നിയമങ്ങളും സര്‍ക്കാര്‍ നടപ്പാക്കുന്നില്ല. മാത്രമല്ല പൊതുജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കുന്നില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തകയുണ്ടായി. 80 മണിക്കൂര്‍ കഴിഞ്ഞായിരുന്നു കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്. കുട്ടിയെ ജീവനോടെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു. സുപ്രീം കോടതി നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പൊതുബോധവത്കരണം നടത്താന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും കോടതി ഓര്‍മ്മിപ്പിക്കുകയുണ്ടായി. സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങളും 2015ലെ തമിഴ്‌നാട് പഞ്ചായത്ത് ചട്ടങ്ങളും കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കണണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഈ കാര്യം വ്യക്തമാക്കിയത്. അന്തരിച്ച മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിനൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ശാസ്ത്രജ്ഞന്‍ വി പൊന്‍രാജ് ആണ് ഹര്‍ജിക്കാരന്‍.
https://www.facebook.com/Malayalivartha