ജമ്മുകശ്മീരിനും ലഡാക്കിനും നാളെ ചരിത്രമുഹൂര്‍ത്തം.. ജമ്മുകശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ ആയി ഗിരീഷ് ചന്ദ്ര മുര്‍മുവും , ലഡാക്കിന്റെ ലഫ്റ്റനന്റ് ഗവര്‍ണറായി രാധാ കൃഷ്ണ മാഥുറും നിയമിതരാകുന്നു

ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും സംഭവബഹുലമായ ചരിത്രമുഹൂര്‍ത്തത്തിന് ആണ് ജമ്മു കാശ്മീരും ലഡാക്കും നാളെ സാക്ഷ്യം വഹിക്കാൻ പോകുന്നത് ..ഇതിനുവേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. നാളെയാണ് ജമ്മുകശ്മീരിനും ലഡാക്കിനും പുതിയ ലഫ്റ്റനന്റ് ഗവര്‍ണര്‍മാരെ ലഭിക്കുന്നത് .രണ്ടു പ്രദേശങ്ങളും കേന്ദ്രഭരണമേഖലയാക്കി പ്രഖ്യാപിക്കപ്പെട്ടശേഷം ഒക്ടോബര്‍ 31ന് ഭരണസംവിധാനം നിലവില്‍ വരുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു.ഇതനുസരിച്ചാണ് നാളെ ലഫ്റ്റനന്റ് ഗവര്‍ണര്‍മാറീ നിയമിക്കുന്നത്
ജമ്മു കശ്മീരിലെ 370-ാം വകുപ്പ് നീക്കംചെയ്തശേഷമാണ് പുതിയ ഭരണസംവിധാനത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോകസഭയെ അറിയിച്ചത്. ജമ്മുകശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ ആയി ഗിരീഷ് ചന്ദ്ര മുര്‍മുവും , ലഡാക്കിന്റെ ലഫ്റ്റനന്റ് ഗവര്‍ണറായി രാധാ കൃഷ്ണ മാഥുറൂമാണ് അധികാരമേൽക്കുന്നത്
ലേ യില്‍ വച്ച് ലഡാക്ക് ഗവര്‍ണറുടെ സ്ഥാനാരോഹണച്ചടങ്ങും ശ്രീനഗറില്‍ വച്ച് ജമ്മുകശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ സ്ഥാനാരോഹണച്ചടങ്ങും നടക്കും. ഇരുവര്‍ക്കും ജമ്മുകശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗീതാ മിത്തലാണ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുക
പുതിയ ഭരണാധികാരികളെ സ്വീകരിക്കാനുള്ള ഉത്സാവാന്തരീക്ഷത്തിലാണ് ലഡാക്ക്.രാധാകൃഷ്ണ മാഥുറും ജമ്മുകശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗീതാ മിത്തലും ലേ വിമാനത്താവളത്തില്‍ ഇന്ന് രാവിലെ സ്വീകരണം ഏറ്റുവാങ്ങി.ലേ യിലെ സിന്ധു സാന്‍സ്‌കൃതിക് കേന്ദ്രത്തിലാണ് ലഡാക്കിലെ ലഫ്റ്റനന്റ് ഗവര്‍ണറുടെ സ്ഥാനാരോഹണച്ചടങ്ങ് നടക്കുന്നത്.തുടര്‍ന്ന് വ്യോമസേനാ വിമാനത്തില്‍ ഗീതാ മിത്തല്‍ ശ്രീനഗറിലെത്തി ജമ്മുകശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ ചടങ്ങില്‍ പങ്കെടുക്കും.
മുതിര്‍ന്ന നേതാക്കളും കേന്ദ്രമന്ത്രിമാരും രണ്ട് പരിപാടികളിലും പങ്കെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha