ഐഎന്‍എക്‌സ് മീഡിയ പണമിടപാട് കേസില്‍ പി. ചിദംബരം നവംബര്‍ 13വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

ഐഎന്‍എക്‌സ് മീഡിയ പണമിടപാട് കേസില്‍ മുന്‍ കേന്ദ്ര മന്ത്രി പി. ചിദംബരത്തെ നവംബര്‍ 13വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഡല്‍ഹി കോടതി ഉത്തരവായി. ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്ന ജാമ്യഹര്‍ജി നാളെ പരിഗണിക്കും.
കസ്റ്റഡിയില്‍ വേണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. ഒരു ദിവസംകൂടി കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ഇ.ഡിയുടെ ആവശ്യം. അന്വേഷണ ഏജന്‍സിയുടെ ആവശ്യത്തെ ചിദംബരത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ എതിര്‍ത്തു. സാക്ഷികളുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യണമെന്ന് ഇ.ഡി ആവര്‍ത്തിക്കുന്നവെങ്കിലും ഇതുവരെ ഇതുവരെ അത്തരത്തലുള്ള ചോദ്യം ചെയ്യല്‍ നടന്നിട്ടില്ലെന്ന് സിബല്‍ ചൂണ്ടിക്കാട്ടി.
സിബിഐ രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസുകള്‍ തുടരുന്നതിനാല്‍ ചിദംബരം ജയിലില്‍തന്നെ തുടരുകയായിരുന്നു. പി. ചിദംബര0 ഓഗസ്റ്റ് 21 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. ഐഎന്‍എക്‌സ് മീഡിയ കേസില്‍ ഓഗസ്റ്റ് 21നാണ് ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha