രാഹുൽ ഗാന്ധി വിദേശത്തേയ്ക്ക് പറന്നു ....കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരിനെതിരേ പ്രക്ഷോഭത്തിനൊരുങ്ങുമ്പോള്‍ രാഹുല്‍ വിദേശത്ത്!

രാഹുല്‍ ഗാന്ധി വിദേശത്തേയ്ക്ക് പറന്നപ്പോൾ കോൺഗ്രസ് അനുഭാവികൾ ഉന്നയിക്കുന്ന ചോദ്യം ഇപ്പോൾ ഈ യാത്ര വേണമായിരുന്നോ എന്നാണ് കാരണം മറ്റൊന്നുമല്ല രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് രാജവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങുന്ന അവസ്ഥയിൽ മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും വിദേശത്തേക്ക് പുറപ്പെട്ടു എന്നത് കൊണ്ട്തന്നെ . തിങ്കളാഴ്ചയാണ് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പുറപ്പെട്ടത്.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി വിഷയമാക്കി നവംബര്‍ ഒന്നു മുതല്‍ എട്ട് വരെ 35 പത്രസമ്മേളനങ്ങള്‍ നടത്താനും നവംബര്‍ അഞ്ച് മുതല്‍ പതിനഞ്ച് വരെ പ്രതിഷേധങ്ങള്‍ നടത്താനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഒരാഴ്ച കൊണ്ട് രാഹുല്‍ തിരിച്ചെത്തുമെന്നും നവംബര്‍ ആദ്യവാരത്തില്‍ കോണ്‍ഗ്രസ് പ്രക്ഷോഭത്തിന്റെ ഭാഗമാവുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.
https://www.facebook.com/Malayalivartha