ഭര്‍ത്താവിനെ കൊലപ്പെടുത്തി സുഹൃത്തുക്കള്‍ ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തു

ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തു . മധ്യപ്രദേശിലെ വിദിഷയിലാണ് കേസിനാസ്പദയമായ സംഭവം നടന്നത്. തിങ്കളാഴ്ച വീട്ടിലേക്ക് എത്തിയ ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ രണ്ടുപേരില്‍ ഒരാള്‍ തന്നെ ബലാത്സംഗം ചെയ്‌തെന്നും മറ്റൊരാള്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നും ബലാത്സംഗത്തിന് ഇരയായ യുവതിയുടെ പരാതിയില്‍ പറയുന്നു.
ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ സുനില്‍ കുശ്‌വാഹ, മനോജ് അഹിര്‍വാര്‍ എന്നിവര്‍ മദ്യവുമായി തിങ്കളാഴ്ച വീട്ടിലെത്തി . മൂവരും വീട്ടില്‍ ഒരുമിച്ചിരുന്ന് മദ്യപിച്ചു. തുടര്‍ന്ന് ഭര്‍ത്താവ് മദ്യലഹരിയില്‍ തളര്‍ന്നപ്പോള്‍ സുനില്‍ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു . ശബ്ദം കേട്ടുണര്‍ന്ന ഭര്‍ത്താവ് ബലാത്സംഗം തടുക്കാന്‍ ശ്രമിച്ചു. ഇതിനിടയില്‍ മനോജ് ഭര്‍ത്താവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha