യൂറോപ്യന്‍ എം.പിമാരുടെ കശ്മീര്‍ സന്ദര്‍ശനത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് സുര്‍ജെ വാല !

യൂറോപ്യന്‍ യൂണിയന്‍ എം.പിമാര്‍ കശ്മീര്‍ സന്ദര്‍ശിച്ചതിനെ രോഗശമയി വിമർശിച്ച് സുര്‍ജെ വാല രംഗത്ത്. ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ നയതന്ത്രപരമായ വിഡ്ഢിത്തമാണെന്ന് കോണ്‍ഗ്രസും ആരോപിക്കുന്നു ഉണ്ട് . കഴിഞ്ഞ മൂന്നു ദിവസമായി ഒരു അന്താരാഷ്ട്ര ബ്രോക്കറുടെ ഇടപെടലില്‍ ഇന്ത്യ സാക്ഷ്യം വഹിച്ചത് ഒട്ടും പക്വതയില്ലാത്ത, മോശം ഉപദേശങ്ങള്‍ നല്‍കിയ, വളരെ തെറ്റിധാരണപരമായ പബ്ലിസിറ്റി വര്‍ക്കുകളാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെ വാല വ്യക്തമാക്കി.
കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നിരിക്കെ എന്തിനാണ് യൂറോപ്യന്‍ യൂണിയനെ ഇതില്‍ ഉള്‍പ്പെടുത്തിയതെന്ന് ബി.ജെ.പി വ്യക്തമാക്കണമെന്നും സുര്‍ജെ വാല ചോദിക്കുന്നു. യൂറോപ്യന്‍ യൂണിയന്‍ എം.പിമാരുടെ കശ്മീര്‍ സന്ദര്‍ശനത്തിലൂടെ ബി.ജെ.പി ഇന്ത്യന്‍ പാര്‍ലമെന്റിനെയും ജനപ്രതിനിധികളെയും അപമാനിച്ചതായും സുര്‍ജെവാല വിമർശിച്ചു. യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളില്‍ 27 പേര്‍ മാത്രമാണ് കശ്മീര്‍ സന്ദര്‍ശിച്ചതെന്നും അതില്‍ നാലു പേര്‍ ദല്‍ഹിയില്‍ നിന്നും അവരവരുടെ രാജ്യത്തേക്ക് തന്നെ തിരിച്ചു പോയവരാണെന്നും സുര്‍ജെ വാല ആരോപിച്ചു.
https://www.facebook.com/Malayalivartha