മുതിര്‍ന്ന സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത അന്തരിച്ചു.... കൊല്‍ക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം

മുതിര്‍ന്ന സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത (83) അന്തരിച്ചു. കൊല്‍ക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം. കിഡ്‌നി-ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. നിലവില്‍ സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗമായിരുന്നു അദ്ദേഹം. എഐടിയുസി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ടു തവണ ലോക്‌സഭാംഗവും മൂന്നു തവണ രാജ്യസഭാംഗവുമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്
പാര്‍ലമെന്റില്‍ നിരവധി സുപ്രധാന വിഷയങ്ങള്‍ ഉന്നയിക്കുന്നതില്‍ അദ്ദേഹം വിജയിച്ചിട്ടുണ്ട്. അനാരോഗ്യത്തെ തുടര്‍ന്ന് 2014ല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
"
https://www.facebook.com/Malayalivartha